മരടിൽ അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
കൊച്ചി: അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി തകർന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നെട്ടൂർ പുളിയംപിള്ളി സ്വദേശി നിയാസ് (37) ആണ് മരിച്ചത്. മരട് ആറ്റുംപുറം റോഡിലാണ് നാടിനെ നടുക്കിയ അപകടം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള, ആൾത്താമസമില്ലാത്ത ഒരു പഴയ വീട് പൊളിച്ചുമാറ്റുന്ന ജോലിക്കിടെയാണ് ദുരന്തമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിൽ ഏർപ്പെട്ടിരുന്നത്. ഭിത്തി അപ്രതീക്ഷിതമായി ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് മറ്റ് രണ്ട് തൊഴിലാളികൾ ഓടി മാറിയെങ്കിലും നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. നിയാസിന്റെ ദേഹത്തേക്ക് ഭിത്തിയുടെ ഭാഗങ്ങൾ പൂർണ്ണമായും പതിക്കുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ നിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ പി.എസ്. മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ കെട്ടിടം പൊളിക്കൽ ജോലികൾ നടന്നതെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
A 37-year-old labourer, identified as Niyas from Nettoor, died after a wall collapsed on him while he was engaged in the demolition of an old, dilapidated building in Maradu, Kochi. The incident occurred around 1 PM. Although quickly rushed to the hospital, he could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."