ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസം സ്ഥാപനങ്ങളും യാത്രാ മേഖലയിലെ പ്രതിനിധികളും പങ്കെടുത്ത ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് ദോഹയില്‍ ഔപചാരികമായി ആരംഭിച്ചു. ആദ്യദിനം തന്നെ റെക്കോര്‍ഡ് സന്ദർശകരാണ് മേളയിലെ ഹാളുകളിൽ എത്തിയത്.
ഉദ്ഘാടനം കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി നിര്‍വഹിച്ചു. തുടര്‍ന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ഖാര്‍ജി ടൂറിസം മേഖലയിലെ പുതുമകളുടെയും സുസ്ഥിരതയുടെയും പ്രാധാന്യം വിശദീകരിച്ചു.
മേളയുടെ പ്രധാന ആകര്‍ഷണമായി 'ഗ്ലോബല്‍ വില്ലേജ്' വേദി ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ സംഗീതം, നൃത്തം, ഭക്ഷണം, പരമ്പരാഗത കലാപ്രകടനങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോക സംസ്‌കാരങ്ങളുടെ വൈവിധ്യം അനുഭവിക്കാന്‍ സന്ദര്‍ശകര്‍ക്കുള്ള മികച്ച അവസരമാണ് ഇതെന്ന് സംഘാടകര്‍ വ്യക്തമാക്കി.
യാത്രാ മേഖലയിലെ മാറ്റങ്ങള്‍, ഇക്കോഫ്രണ്ട് ടൂറിസം, ഡിജിറ്റല്‍ സേവനങ്ങള്‍, അനുഭവമൂല്യമുള്ള യാത്രകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സെഷനുകളും സെമിനാറുകളും ആദ്യ ദിവസം തന്നെ സജീവമായി നടന്നു. ഈ വര്‍ഷത്തെ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട്, രാജ്യത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് വലിയ ഊര്‍ജം പകരുന്നമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഖത്തറിന്റെ അന്താരാഷ്ട്ര ടൂറിസം ഹബ് സ്ഥാനം ശക്തിപ്പെടുത്തുമെന്നും അധികതർ വ്യക്തമാക്കി.
The Qatar Travel Mart has officially begun in Doha, attracting tourism establishments and travel industry representatives from around the world. The event has seen a record number of visitors on its first day, with attendees flocking to the exhibition halls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."