HOME
DETAILS

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

  
November 25, 2025 | 1:17 PM

qatar travel mart kicks off in doha with record attendance

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസം സ്ഥാപനങ്ങളും യാത്രാ മേഖലയിലെ പ്രതിനിധികളും പങ്കെടുത്ത ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് ദോഹയില്‍ ഔപചാരികമായി ആരംഭിച്ചു. ആദ്യദിനം തന്നെ റെക്കോര്‍ഡ് സന്ദർശകരാണ് മേളയിലെ ഹാളുകളിൽ എത്തിയത്.

ഉദ്ഘാടനം കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി നിര്‍വഹിച്ചു. തുടര്‍ന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ഖാര്‍ജി ടൂറിസം മേഖലയിലെ പുതുമകളുടെയും സുസ്ഥിരതയുടെയും പ്രാധാന്യം വിശദീകരിച്ചു.

മേളയുടെ പ്രധാന ആകര്‍ഷണമായി 'ഗ്ലോബല്‍ വില്ലേജ്' വേദി ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളുടെ സംഗീതം, നൃത്തം, ഭക്ഷണം, പരമ്പരാഗത കലാപ്രകടനങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോക സംസ്‌കാരങ്ങളുടെ വൈവിധ്യം അനുഭവിക്കാന്‍ സന്ദര്‍ശകര്‍ക്കുള്ള മികച്ച അവസരമാണ് ഇതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

യാത്രാ മേഖലയിലെ മാറ്റങ്ങള്‍, ഇക്കോഫ്രണ്ട് ടൂറിസം, ഡിജിറ്റല്‍ സേവനങ്ങള്‍, അനുഭവമൂല്യമുള്ള യാത്രകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന സെഷനുകളും സെമിനാറുകളും ആദ്യ ദിവസം തന്നെ സജീവമായി നടന്നു. ഈ വര്‍ഷത്തെ ഖത്തര്‍ ട്രാവല്‍ മാര്‍ട്ട്, രാജ്യത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് വലിയ ഊര്‍ജം പകരുന്നമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഖത്തറിന്റെ അന്താരാഷ്ട്ര ടൂറിസം ഹബ് സ്ഥാനം ശക്തിപ്പെടുത്തുമെന്നും അധിക‍തർ വ്യക്തമാക്കി.

The Qatar Travel Mart has officially begun in Doha, attracting tourism establishments and travel industry representatives from around the world. The event has seen a record number of visitors on its first day, with attendees flocking to the exhibition halls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  9 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  9 days ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  9 days ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  9 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  9 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  9 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  9 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  9 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  9 days ago