HOME
DETAILS

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

  
Web Desk
November 25, 2025 | 3:21 PM

Teachers extreme cruelty for not doing homework four-year-old stripped and tied to a tree

റായ്പൂർ: ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ എൽ.കെ.ജി വിദ്യാർഥിയായ നാലുവയസ്സുകാരനെ കയറിൽ കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപികമാരുടെ ക്രൂരത. ഛത്തീസ്ഗഡിലെ സുരാജ്പൂരിൽ നാരായൺപൂർ ഗ്രാമത്തിലെ ഹാൻസ് വാഹിനി വിദ്യാ മന്ദിറിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയത്.

കുട്ടിയുടെ വസ്ത്രം ഊരിമാറ്റിയശേഷം കയറുകൊണ്ട് കെട്ടി സ്കൂൾ കാമ്പസിനുള്ളിലെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയെ ശിക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

സ്കൂളിന് സമീപമുള്ള കെട്ടിടത്തിന് മുകളിൽ നിന്ന ഒരു യുവാവാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. മരത്തിൽ നിസ്സഹായനായി തൂങ്ങിക്കിടക്കുന്ന വിദ്യാർഥി, തന്നെ താഴെയിറക്കാൻ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും, എന്നാൽ കാരുണ്യമില്ലാതെ അധ്യാപികമാർ കുട്ടിക്കടുത്ത് തന്നെ നിൽക്കുന്നതും, വേദന കൊണ്ട് കുട്ടി കരയുകയും അലറിവിളിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

നാരായൺപൂരിലെ ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ക്ലാസിലെത്തിയ കുട്ടിയുടെ ഹോംവർക്ക് പരിശോധിക്കുന്നതിനിടെയാണ് കാജൽ സാഹു എന്ന അധ്യാപിക കുട്ടി ഹോംവർക്ക് ചെയ്തില്ലെന്ന് കണ്ടെത്തുന്നത്. ഇതേത്തുടർന്ന് കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം ക്രൂരമായി ശിക്ഷിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ഡി.എസ്. ലാക്ര സ്കൂളിലെത്തി അന്വേഷണം നടത്തി. സ്കൂൾ മാനേജ്‌മെന്റ് തങ്ങൾക്കേറ്റ തെറ്റ് സമ്മതിച്ചിട്ടുണ്ട്. കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന സ്കൂളിൻ്റെ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നത്.

 

 

A shocking incident of alleged abuse has surfaced where an LKG student was reportedly stripped and tied to a tree by teachers as a punishment for failing to complete homework.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു; യുഎസ് ചരിത്രത്തിലെ മോശം ഭരണാധികാരിയെന്ന് ജനവിധി; 2026 മിഡ് ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശങ്ക

latest
  •  a minute ago
No Image

പ്രവാസി തൊഴില്‍ അനുമതി രണ്ട് വര്‍ഷമായി; ഒമാനില്‍ പുതുക്കിയ തൊഴില്‍ നയം പ്രാബല്യത്തില്‍

oman
  •  13 minutes ago
No Image

നുവൈസീബ് അതിർത്തിയിൽ വൻ സിഗരറ്റ് വേട്ട; സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700-ലേറെ കാർട്ടൺ സി​ഗരറ്റ് പിടികൂടി

Kuwait
  •  14 minutes ago
No Image

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  29 minutes ago
No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  36 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  38 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  an hour ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  an hour ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  an hour ago