HOME
DETAILS

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

  
Web Desk
November 25, 2025 | 3:48 PM

son disguised as dead mother for 3 years to steal pension body found hidden in laundry room

റോം: മരിച്ചുപോയ അമ്മയുടെ പെൻഷൻ തുക തുടർന്നും കൈപ്പറ്റാനായി മകൻ മൂന്ന് വർഷത്തോളം അമ്മയുടെ വേഷം കെട്ടി അധികൃതരെ കബളിപ്പിച്ചു. ഇറ്റലിയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ തട്ടിപ്പ് നടന്നത്. 82-കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മകനാണ് ഈ തട്ടിപ്പിന് പിന്നിൽ.

തൊഴിൽ രഹിതനായ മകൻ, 2022-ൽ അമ്മ മരിച്ച വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച ശേഷം, അമ്മയായി ആൾമാറാട്ടം നടത്തുകയായിരുന്നു. കൃത്യമായ മേക്കപ്പും വേഷവിധാനങ്ങളുമായിരുന്നു ഇയാൾ ഇതിനായി ഉപയോഗിച്ചത്. പെൻഷൻ തുകയും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോ വഴിയും ഏകദേശം 50 ലക്ഷം രൂപയുടെ വാർഷിക വരുമാനമാണ് ഇയാൾ ഈ തട്ടിപ്പിലൂടെ കൈക്കലാക്കിയത്.

അമ്മയുടെ വേഷത്തിലെത്തി ഐഡന്റിറ്റി കാർഡ് പുതുക്കുന്നതിനിടെ, ഒരു സർക്കാർ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീണ്ട പാവാട, നെയിൽ പോളിഷ്, മാല, പഴയ ശൈലിയിലുള്ള കമ്മലുകൾ എന്നിവ ധരിച്ചാണ് മകൻ കൗൺസിൽ ഓഫീസുകളിൽ വന്നിരുന്നതെന്ന് പൊലിസിന് മനസ്സിലായി. തുടർന്ന് ഇയാളുടെ വീട്ടിൽ പൊലിസ് നടത്തിയ തിരച്ചിലിൽ, അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടരുകയാണ്. അമ്മയുടെ മരണം മറച്ചുവെച്ച് സാമ്പത്തിക നേട്ടത്തിനായി മകൻ നടത്തിയ മൂന്ന് വർഷത്തെ ഈ ആൾമാറാട്ടം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

 

 

A man in Italy impersonated his deceased mother for three years to fraudulently collect her pension and manage her property portfolio, accumulating an estimated annual income of around ₹50 lakhs. The fraud was uncovered when a government official grew suspicious. Police subsequently searched his home and found the mother's body, 82-year-old Graziella Dal Oglio, hidden in the laundry room, three years after her death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  20 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  21 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  21 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  21 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago