HOME
DETAILS

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

  
November 25, 2025 | 4:45 PM

corporation took action against hotels running unhygienic and without a license

പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. പന്തളം കടയ്ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡരികില്‍ അതിഥി തൊഴിലാളികള്‍ ലൈസന്‍സില്ലാതെ നടത്തിവന്ന ഹോട്ടലുകള്‍ക്കാണ് 10,000 രൂപവീതം പിഴ ഈടാക്കിയത്. 

അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടലുകള്‍ ഒന്നര ആഴ്ച്ച മുന്‍പ് ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷ വകുപ്പ് വിഭാഗവും ചേര്‍ന്ന് പരിശോധന നടത്തി പൂട്ടിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവിടങ്ങളില്‍ വൈകുന്നേര ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചെന്നാണ് പരാതി. തോന്നല്ലൂര്‍ സാബു ബില്‍ഡിങ്ങില്‍ ബംഗാള്‍ സ്വദേശികളായ താജ്മിര ഖാത്തൂന്‍, എസ്.കെ സുകുമാര്‍, ഡെലാവര്‍ ഹുസൈന്‍ എന്നിവര്‍ നടത്തിയ ഹോട്ടലുകള്‍ക്കെതിരായണ് നടപടി. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. പരിശോധനയില്‍ പഴകിയ ചിക്കനും, മറ്റ് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മുഷിഞ്ഞ കര്‍ട്ടനിട്ട് മറച്ച ഭാഗത്താണ് പാചകം. ശുചിമുറിയില്‍ യൂറോപ്യന്‍ ക്ലോസറ്റില്‍വെച്ച് അരിപ്പയുപയോഗിച്ചാണ് ചിക്കന്‍ കഴുകിയിരുന്നത്. ഹോട്ടലിനകത്തേക്ക് കയറുമ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധം വമിച്ചിരുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കെട്ടിടത്തിലെ മുറികളും, പരിസരവും വൃത്തിഹീനമാണ്. ഹോട്ടലിലെ മാലിന്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്തേക്കാണ് തള്ളിയിരുന്നത്. സുരക്ഷാക്രമീകരണങ്ങളില്ലാതെ പത്തോളം വാണിജ്യ സിലിണ്ടറുകളും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നു. 

the municipality has issued notices and fined hotels operating in unhygienic conditions. hotels run by migrant workers near the road from pandalam kadakkad to the family health center were fined 10,000 rupees each for running without a license.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  12 minutes ago
No Image

പുണ്യം തേടി ഇരു ഹറമുകളിലും എത്തിയത് 7.8 കോടി തീർത്ഥാടകർ; ഉംറ നിർവ്വഹിച്ചത് ഒന്നരക്കോടിയിലധികം പേർ, കണക്കുകൾ പുറത്തുവിട്ട് ജനറൽ അതോറിറ്റി

Saudi-arabia
  •  15 minutes ago
No Image

ഒമാനില്‍ കനത്ത തണുപ്പ്; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം

oman
  •  17 minutes ago
No Image

ജോലിക്കാരായ അമ്മമാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ യുഎഇ: പ്രസവാവധി 98 ദിവസമാക്കും; തൊഴിൽമേഖലയിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ 

uae
  •  27 minutes ago
No Image

'എന്റെ കുടുംബം തകർത്തു, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പറ്റിച്ചു'; ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

Kerala
  •  29 minutes ago
No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി; ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി, സ്കോട്ട്‌ലൻഡ് പകരക്കാരാകും

Cricket
  •  39 minutes ago
No Image

പ്രവാസികൾക്കിത് ബെസ്റ്റ് ടൈം, ഒരു റിയാലിന് ലഭിക്കുന്നത് 237 രൂപ വരെ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ

oman
  •  44 minutes ago
No Image

25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി

crime
  •  an hour ago
No Image

കണ്ണൂരില്‍ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കില്‍വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago
No Image

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദീപകിന്റെ ആത്മഹത്യ മനോവിഷമത്തെ തുടര്‍ന്ന്;  ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്  പുറത്ത്

Kerala
  •  an hour ago