മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കന്യാസ്ത്രീക്കെതിരെ കേസെടുത്ത് പൊലിസ്. സിസ്റ്റര്‍ ടീന ജോസിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്ത് കളയണമെന്നാണ് സിസ്റ്ററുടേ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്.
സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ കമന്റിട്ടത്. നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന ക്യാപ്ഷനില്‍ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമായിരുന്നു ഡിസൂസയുടെ പോസ്റ്റ്. ഇതിന് മറുപടിയായി 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്ത് കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും,' എന്നായിരുന്നു സിസ്റ്ററുടെ കൊലവിളി കമന്റ്.
സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ ടീന ജോസിനെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ബോംബെറിയുന്നതിന് കുറ്റകരമായി ആഹ്വാനം ചെയ്തു. സമൂഹ മാധ്യമത്തില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആര്‍.
കമന്റ് വിവാദമായതോടെ സിസ്റ്ററെ തള്ളി സഭാ നേതൃത്വം രംഗത്തെത്തിയിരുന്നു. സഭാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നയാളാണെന്നും നേരത്തെ തന്നെ ഇവരെ പുറത്താക്കിയെന്നും സഭാ നേതൃത്വം പറഞ്ഞു.
police have filed a case against a nun who threatened cm pinarayi vijayan. the thiruvananthapuram city cyber police registered the case against sister teena jose. a comment from an account in her name said the cm should be blown up with a bomb.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."