തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹരിത ചട്ടപ്രകാരം നിരോധിച്ച വസ്തുക്കൾ പിടകൂടി. മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് ലംഘിച്ചാണ് നിരോധിത പ്രിന്റിങ് വസ്തുക്കൾ കടകളിൽ ഉപയോഗിച്ചത്.
പരിശോധനയിൽ സ്ഥാപനത്തിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപയുടെ നിരോധിത വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും, 50,000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു. ഈ വസ്തുക്കൾ വിൽപ്പന നടത്തണമെങ്കിൽ ജില്ല കളക്ടറിൽ നിന്ന് അനുമതി വാങ്ങണമെന്നും അതുവരെ സ്ഥാപനം അടച്ചിടണമെന്നുമാണ് നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ വസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. പുറമെ പേപ്പറുകളും നൂറ് ശതമാന കോട്ടൺ തുണികളും പ്രചാരണത്തിന് ഉപയോഗിക്കാം. പരിശോധനയുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രിന്റിങ് യൂണിറ്റുകളിൽ പരിശോധന തുടരും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള നോഡൽ ഓഫിസർ. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്ലാസ്റ്റിക്, പിവിസി, ഫ്ലക്സ് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചു. റീസെെക്കിൾ ചെയ്യാൻ സാധിക്കുന്ന ഹരിത വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ കൊടിതോരണങ്ങളും, പ്രചരണ ബോർഡുകളും നിർമിക്കാൻ പാടുള്ളൂ എന്നും സർക്കുലറിൽ നിർദേശമുണ്ട്.
പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകൾ തയാറാക്കണം. ബോർഡുകൾ, ബാനറുകൾ, ഹോൾഡിങ്ങുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിക്കണം. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറണമെന്നും നിർദേശമുണ്ട്. അതിന് യൂസർഫീ നൽകണമെന്നും, അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കി ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനായി ശുചിത്വമിഷൻ തയാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും ഹാൻഡ്ബുക്ക് സംസ്ഥാന ശുചിത്വ മിഷൻ വെബ്സെെറ്റിൽ ലഭ്യമാണ്. ഹാൻഡ്ബുക്ക് ശുചിത്വ മിഷൻ വെബ് സൈറ്റിൽ (https://www.suchitwamission.org/publication/electionbook) ലഭ്യമാണ്. ഹരിതച്ചട്ടം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.
the district enforcement squad, during inspections related to the local body elections, seized items banned under the haritha (green) regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."