കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്തക്ക് തുടക്കം
ആനക്കയം: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം നസീബ ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുറഹ്മാന്‍, അംഗങ്ങളായ ഒ.ടി സുബൈദ, വി.അഷ്‌റഫ്, കെ.പി സജീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.പി ഹഫ്‌സത്ത്, സി.ഡി.എസ് പ്രസിഡന്റ് കെ.വി റുഖിയ്യ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദലി, എ.പി ഉമ്മര്‍, പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിശാലമായ പന്തലിലാണ് ചന്ത ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചന്ത പത്തിന് സമാപിക്കും.
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീയുടെ ഓണച്ചന്തക്ക് തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്താണ് ചന്ത പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് പ്രസിഡന്റ് എന്‍.സൈനബ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ഖദീജ ആദ്യ വില്‍പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ സി. മുനീറ, ടി. നദീറ, സി. ജമീല, കെ. ഉസ്മാന്‍, സീനത്ത്, സി.ഡി.എസ് പ്രവര്‍ത്തകരായ ബിന്ദുമാത്യു,ഹവ്വാഉമ്മ, നിഷ സംസാരിച്ചു. ശനിയാഴ്ച സമാപിക്കും.
വെട്ടത്തൂര്‍: പഞ്ചായത്തില്‍ കുടുംബശ്രീയുടെ ഓണച്ചന്ത കാര്യാവട്ടം സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി അധ്യക്ഷനായി.
കോഡൂര്‍: കോഡൂരില്‍ കുടുംബശ്രീ സി.ഡി.എസിന്റെ ഓണച്ചന്ത തുടങ്ങി. കോഡൂര്‍ വടക്കേമണ്ണ പള്ളിക്ക് സമീപമാണ് ഈ വര്‍ഷത്തെ ഓണച്ചന്ത ആരംഭിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. രമാദേവി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആസ്യ കുന്നത്ത്, എം.കെ മുഹ്‌സിന്‍, പഞ്ചായത്ത് അംഗങ്ങളായ സജ്‌ന ആമിയന്‍, മുഹമ്മദ് മച്ചിങ്ങല്‍, ശബ്‌ന ഷാഫി, ആരിഫ റഹ്മാന്‍, സജീന മേനമണ്ണില്‍, കൃഷി ഓഫീസര്‍ പ്രകാശ് പുത്തന്‍മഠത്തില്‍, സി.ഡി.എസ് പ്രസിഡന്റ് കെ. റാബിയ, വൈസ് പ്രസിഡന്റ് കെ. പ്രീതി, മെമ്പര്‍ സെക്രട്ടറി എം.ജി സീതാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
കൃഷി വകുപ്പിന്റെ ഓണചന്ത ഇന്ന് രാവിലെ ഇതിനടുത്ത് തന്നെ പ്രവര്‍ത്തനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."