ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വലിയാട് എല്‍.പി സ്‌കൂളിന്റെ ഓണക്കിറ്റ്
കോഡൂര്‍: ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണക്കിറ്റ് നല്‍കി വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷം. ശാരീരികമായും മാനസികമായും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി കോഡൂര്‍ പാലക്കലില്‍ പഞ്ചായത്ത് നടത്തുന്ന ബഡ്‌സ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണാഘോഷത്തിന് അവശ്യമായ പച്ചക്കറിയൊഴികെയുള്ള എല്ലാ വിഭവങ്ങളുമടങ്ങുന്ന കിറ്റാണ് നല്‍കിയത്.
ചടങ്ങില്‍ ബഡ്‌സ് സ്‌കൂളിലെയും വലിയാട് സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ഗാനാലാപനം, കഥപറയല്‍ തുടങ്ങിയ വിവിധ കലാപരിപാടികളും നടത്തി. കിറ്റ് വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു.
വലിയാട് എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പാലാംപടിയന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ.എം സുബൈര്‍, കടമ്പോട്ട് മുഹമ്മദലി, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.എം മുസ്തഫ, ബഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫൈറൂസ, വലിയാട് എല്‍.പി സ്‌കൂളിലെ അധ്യാപകരായ ടി. ഷാഹുല്‍ ഹമീദ്, സുബോദ് പി. ജോസഫ്, ഹണി ജോര്‍ജ്, യു. അസീന്‍ ബാബു, പി.പി. അബ്ദുല്‍ ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു. വലിയാട് എല്‍.പി സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."