ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഇക്കാര്യം 200 ശതമാനം ഉറപ്പാണെന്നും രാമനഗര കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു.
'ആ പ്രസ്താവനയില്‍ ഞാന്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു... 200 ശതമാനം, അദ്ദേഹം ഉടന്‍ മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാര്‍) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള രഹസ്യ കരാറാണ്. ആ അഞ്ചോ ആറോ ആളുകള്‍ തീരുമാനിക്കും,' അദ്ദേഹം പറഞ്ഞു.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് പോയ എം.എല്‍.എമാരുടെ സംഘത്തില്‍ ഹുസൈന്‍ ഉള്‍പ്പെട്ടിരുന്നു. ഡി.കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് എം.എല്‍.എമാര്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ കരാറിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ച്ചയായി മുറുമുറുപ്പുകള്‍ ഉയരുന്നതിനിടെയാണ് ഈ പരാമര്‍ശം. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം അത്തരമൊരു കരാറിനെ നിഷേധിക്കുകയാണ്.
ശിവകുമാറിനെ പിന്തുണയ്ക്കുന്ന ആറ് എം.എല്‍.എമാരുടെ സംഘം ഞായറാഴ്ച രാത്രിയാണ് ന്യൂഡല്‍ഹിയിലേക്ക് പോയത്. ഇതെ ആവശ്യവുമായി കുറച്ചുപേര്‍ കൂടി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പത്ത് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു. അതേസമയം മുഖ്യമന്ത്രിയായി തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിദ്ധരാമയ്യ.
a congress mla from karnataka says he is “200 per cent sure” that dk shivakumar will soon become the state’s chief minister, intensifying speculation over a leadership change as top congress leaders are reportedly deliberating a secret power-sharing deal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."