HOME
DETAILS

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

  
Web Desk
November 26, 2025 | 6:34 AM

pope francis bethlehem vehicle transformed into mobile clinic for children in gaza

ബെത്ലഹേം: സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റേയും പ്രതിരൂപമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മരുന്നും കരുതലുമായി ഓടിയെത്തും. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് ബെത്‌ലഹേം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ച വാഹനം ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാക്കാനാണ് തീരുമാനം. 

2014ല്‍ ബെത്ലഹേം സന്ദര്‍ശിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ച വാഹനമാണിത്. മരണത്തിന് മുന്‍പ് തന്നെ മാര്‍പാപ്പ പ്രകടിപ്പിച്ച ആഗ്രഹമായിരുന്നു ഈ വാഹനത്തെ ഗസ്സക്കുള്ള സ്നേഹോപഹാരമാക്കണം എന്നത്. 
കാത്തലിക് സംഘടനയായ കാരിത്താസിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ പീഡിയാട്രിക് ക്ലിനിക്കായി രൂപം മാറ്റിയെടുത്ത വാഹനം ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ദിവസം 200 കുട്ടികളെ ഇവിടെ ചികിത്സിക്കാനാകും. ഫ്രാന്‍സിസ് മാര്‍പാപ്പ ബത്ലഹമില്‍ വന്നപ്പോള്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസാണ് മിറ്റ്സുബിഷി പിക്കപ്പ് വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി സമ്മാനിച്ചത്. 

'ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്ലഹേമില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗസ്സക്ക് നല്‍കുന്നത് കേവലമൊരു വാഹനം മാത്രമല്ലെന്നും, മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറക്കുന്നില്ലെന്ന സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചത്. ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന്   അദ്ദേഹം പലകുറി ആവശ്യപ്പെട്ടിരുന്നു.അതേസമയം ഇസ്‌റാഈല്‍ ഇപ്പോഴും ആക്രമണം തുടരുന്ന ഗസ്സയില്‍ ക്ലിനിക്കിന് എന്ന് എത്താനാകും എന്ന കാര്യത്തില്‍ ഉറപ്പില്ല. എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് അത് ഗസ്സയിലെത്തിക്കണമെന്നാണ് ആഗ്രഹമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ ഇസ്‌റാഈലിന്റെ ഭാഗത്ത് നിന്ന് എന്ത് പ്രതികരണമാണ് ഉണ്ടായതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടില്ല.

 

the vehicle used by pope francis during his 2014 visit to bethlehem has been converted into a mobile pediatric clinic for gaza’s children under the supervision of caritas. honoring the late pope’s wish, the clinic can treat up to 200 children a day, though uncertainty remains about when it can safely reach gaza due to ongoing israeli attacks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  4 days ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  4 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്റമാറ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  4 days ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  4 days ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  4 days ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

crime
  •  4 days ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ പരാതി നൽകി അതിജീവിത

Kerala
  •  4 days ago
No Image

ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍

qatar
  •  4 days ago
No Image

എണ്ണ മാത്രമല്ല, പൊന്നുമുണ്ട്! സഊദി അറേബ്യയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തി; കുതിക്കാൻ ഒരുങ്ങി സമ്പദ്‌വ്യവസ്ഥ

Saudi-arabia
  •  4 days ago