പെരിന്തല്‍മണ്ണ നഗരം ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ പദ്ധതി
പെരിന്തല്‍മണ്ണ: നഗരസഭയെ പൂര്‍ണമായും ക്യാമറാ നിരീക്ഷണത്തില്‍ കൊ@ണ്ടുവരാനുള്ള പദ്ധതിയൊരുങ്ങുന്നു. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിലില്‍ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ച് പട്ടണത്തെ സമഗ്ര സുരക്ഷിത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പൂര്‍ണമായും സൗജന്യ വ്യവസ്ഥയില്‍ പദ്ധതി നടപ്പാക്കാന്‍ തയാറുള്ള ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.
കൂടാതെ ടൗണില്‍ അലങ്കാര വിളക്കുകള്‍, പൂന്തോട്ടം, ബസ് കാത്തിരിപ്പുകേന്ദ്രം, പൂന്തോട്ടം, ട്രാഫിക്ക് ബോധവല്‍ക്കരണ ബോര്‍ഡുകള്‍, പൊലിസ് ട്രാഫിക്ക് ബൂത്തുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുന്നോട്ടുവന്ന സ്വകാര്യ കമ്പനിക്കും അനുവാദം നല്‍കി.
പെരിന്തല്‍മണ്ണ നഗരസഭയിലെ മനഴി സ്റ്റാന്‍ഡ് സ്മാരക കോംപ്ലക്‌സിലെ മുറികള്‍ക്ക് ഡിപോസിറ്റ് അന്‍തിനായിര രൂപയും മുറിക്ക് ഒന്നിന് വാടകയായി 2500 രൂപയും നിശ്ചയിച്ചു. ചെയര്‍മാന്‍ എം.മുഹമ്മദ് സലീം,നിഷി അനില്‍ രാജ് , നഗരസഭാ സെക്രട്ടറി എ.എസ് സുഭഗന്‍, വിദ്യാഭാസ സ്ഥിരംസമിതി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.ഡി ശോഭന, പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."