ട്രാഫിക് സംവിധാനത്തിലെ അപാകത പരിഹരിക്കണം: മുസ്‌ലിംലീഗ്
എടപ്പാള്‍: കാല്‍നട യാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ദുരിതം സമ്മാനിക്കുന്ന എടപ്പാളിലെ ട്രാഫിക് സംവിധാനത്തിലെ അപാകത ഉടന്‍ പരിഹരിക്കണമെന്ന് മുസ്‌ലിംലീഗ് തവനൂര്‍ മണ്ഡലം പ്രവര്‍ത്തകസമിതി യോഗം ആവശ്യപെട്ടു. ട്രാഫിക് സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പരാതി കണ്ടണ്ടില്ലെന്ന് നടക്കുന്ന അധികൃതരുടെ നിലപാടില്‍ യോഗം പ്രതിഷേധം രേഖപെടുത്തി.
അനധികൃത പാര്‍ക്കിങും വാഹനങ്ങളുടെ ട്രാഫിക് വ്യവസ്ഥാലംഘനവുമാണ് ട്രാഫിക് സംവിധാനത്തിന്റെ പരാജയത്തിന് പ്രധാനകാരണം. പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണാത്തപക്ഷം വ്യാപാരികള്‍ നടത്തുന്ന സമരത്തിന് മുസ്‌ലിംലീഗ് പിന്തുണ നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഓണം ബക്രീദ് അടുത്തെത്തിയിട്ടും കടലോരവാസികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. എന്‍.എ ബാവാഹാജി അധ്യക്ഷനായി. സി.പി ബാവാഹാജി യോഗം ഉദ്ഘാടനം ചെയ്തു.
എം അബ്ദുല്ലകുട്ടി, ഇബ്രാഹിം മൂതൂര്‍, പി കുഞ്ഞപ്പ ഹാജി, കെ.പി മുഹമ്മദലി ഹാജി, സി.എം റസാഖ് ഹാജി, ലത്തീഫ് ഐയങ്കലം, എ.പി അബൂബക്കര്‍ കുട്ടി, വി.കെ.എം ഷാഫി, ഐ.പി ജലീല്‍, വി അബ്ദുല്‍ബാരി, അഷ്‌റഫ് മാണൂര്‍, നൗഫല്‍ തണ്ടിലം, പി ഉണ്ണീന്‍ കുട്ടി, കെ നാസര്‍ ഹാജി, എ അലികുട്ടി, ആര്‍ മുഹമ്മദ് മാസ്റ്റര്‍, ടി.പി ഹൈദരലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."