പെരുമ്പടപ്പ്പാറ എം.എല്‍.പി സ്കൂള്‍ വഖ്ഫ് ബോര്‍ഡിന് കൈമാറാന്‍ തീരുമാനം
പൊന്നാനി: കുട്ടികള്‍ ഇല്ലാതായതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ അപേക്ഷ നല്കിയ പെരുമ്പടപ്പ്പാറ എ.എം.എല്‍.പി സ്കൂള്‍ മാനേജ്മെന്റ് അവകാശം പുത്തന്‍പള്ളി ജാറം ഭരിക്കുന്ന വഖ്ഫ് ബോര്‍ഡിന് കൈമാറാന്‍ സ്പീക്കര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ മാനേജരുടെ അപേക്ഷകള്‍ പരിഗണിച്ചാണ് നടപടി.നിലവിലെ മാനേജര്‍ സ്വമേധയാ കൈമാറുകയാണ് ചെയ്യുക.
സ്കൂളിനോട് ചേര്‍ന്നുള്ള വഖഫ് ഭൂമിയില്‍ സ്കൂളിന് സ്വന്തമായി മറ്റൊരു കെട്ടിടം നിര്‍മിക്കും. തുടര്‍ന്ന് സ്കൂള്‍ അങ്ങോട്ട് മാറ്റും. നിലവിലെ സ്കൂള്‍ വളപ്പില്‍ നിന്നും പത്തടി വീതിയില്‍ റോഡ് നിര്‍മിക്കും. നേരത്തേ അടച്ചുപൂട്ടാന്‍ ഒരുങ്ങിയ ഈ സ്കൂള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭവുമായി ഇറങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ സ്പീക്കര്‍ക്ക് പുറമെ വഖഫ് ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍, വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."