HOME
DETAILS

പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ

  
November 26, 2025 | 4:51 PM

nandini fake ghee scam couple arrested as masterminds behind 8136 litre fraud

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെ.എം.എഫ്) പ്രമുഖ ബ്രാൻഡായ 'നന്ദിനി'യുടെ പേരിൽ വ്യാജനെയ്യ് വിൽപന നടത്തിയ കേസിൽ മുഖ്യപ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ശിവകുമാർ, രമ്യ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

വ്യാജ ഉത്പാദനവും വിൽപനയും

വ്യാജനെയ്യ് വിൽപ്പനസംഘത്തിൻ്റെ മുഖ്യസൂത്രധാരന്മാർ ശിവകുമാറും രമ്യയുമാണെന്ന് പൊലിസ് അറിയിച്ചു.തമിഴ്‌നാട്ടിൽ ഉത്പാദിപ്പിച്ച നിലവാരം കുറഞ്ഞ നെയ്യാണ്, നന്ദിനിയുടെ അതേ രൂപത്തിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായി 'നന്ദിനി നെയ്യ്' എന്ന പേരിൽ ബെംഗളൂരുവിൽ വ്യാപകമായി വിറ്റഴിച്ചത്.

നവംബർ 16-ന് പൊലിസ് നടത്തിയ റെയ്ഡിൽ വ്യാജനെയ്യ് സൂക്ഷിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികളിൽ നിന്ന് 8,136 ലിറ്റർ വ്യാജനെയ്യ്, അഞ്ച് മൊബൈൽ ഫോണുകൾ, നാല് ചരക്കുവാഹനങ്ങൾ, 1.19 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.നേരത്തെ ഈ കേസിൽ കെ.എം.എഫ്. വിതരണക്കാരനായ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവർ അഭി അരശ് എന്നിവർ അറസ്റ്റിലായിരുന്നു. കെ.എം.എഫ്. വിജിലൻസ് വിഭാഗവും ക്രൈംബ്രാഞ്ച് പൊലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മുഖ്യപ്രതികളായ ദമ്പതിമാരെ പിടികൂടാനായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  10 hours ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  10 hours ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  11 hours ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  11 hours ago
No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  11 hours ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  11 hours ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  11 hours ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  11 hours ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  12 hours ago