HOME
DETAILS

നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി

  
Web Desk
November 26, 2025 | 4:53 PM

nasa fraud iridum haripad man lost 75 lakh rupees in the name of buying and selling

ആലപ്പുഴ: ഇരിഡിയം ഇടപാടിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയായ മഹേഷ് എന്നയാളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്കായി ഹരിപ്പാട് പൊലിസ് അന്വേഷണം ഊർജിതമാക്കി. നാസയിൽ നിന്ന് ഇരിഡിയം വാങ്ങി മറിച്ചുവിറ്റാൽ കോടികൾ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം മഹേഷിനെ കബളിപ്പിച്ചത്.

ആലപ്പുഴ മണ്ണാറശാല സ്വദേശിയായ കപിൽ ആണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ മകൻ ജിഷ്ണു, വൈഷണവി, ഭർത്താവ് സന്ദീപ്, കൊല്ലം സ്വദേശി സിനു ധർമ്മരാജൻ എന്നിവരാണ് മറ്റ് പ്രതികൾ.

പണം ഇരട്ടിയാക്കി നൽകാമെന്ന വാഗ്ദാനത്തിൽ വീണ മഹേഷ് പല തവണകളായി സംഘത്തിന് പണം കൈമാറി. എന്നാൽ, പറഞ്ഞ സമയമായിട്ടും പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് പ്രതികളെ സമീപിച്ചു. ഈ സമയം പോലും തട്ടിപ്പാണെന്ന് തിരിച്ചറിയാതെ വീണ്ടും 25 ലക്ഷം രൂപ കൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും ലാഭവും തിരികെ നൽകാമെന്ന് പ്രതികൾ മഹേഷിനെ വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടിയെടുത്തു.

രണ്ടാമതും പണം ലഭിക്കാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി മഹേഷ് പൊലിസിൽ പരാതി നൽകുന്നത്. 75 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഹരിപ്പാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ്  വ്യാപകം

ആലപ്പുഴയിലെ സംഭവത്തിന് പുറമെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും കോടികളുടെ തട്ടിപ്പാണ് സമാനമായ രീതിയിൽ അരങ്ങേറിയത്.

പത്തനംതിട്ട കീഴ്വായ്പ്പൂരിൽ കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് 'വെർച്വൽ അറസ്റ്റ്' ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണ്. മുംബൈ പൊലിസായി ആൾമാറാട്ടം നടത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയത്.

 

A Haripad native was allegedly defrauded of ₹75 lakh after being promised Iridium, supposedly for NASA, through a fraudulent scheme. The victim was tricked into believing they were investing in a lucrative deal involving the space agency.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  6 minutes ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  13 minutes ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  19 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  21 minutes ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  an hour ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  an hour ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  an hour ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago