ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോ ജില്ലയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. അടുപ്പിച്ച് സ്ഥിതിചെയ്യുന്ന എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലേക്കും തീ പടർന്നു.പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് സംഭവം.ഏറ്റവും ഉയർന്ന തീവ്രതയായ 'ലെവൽ 5' തീപിടിത്തമായി കണക്കാക്കിയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.അപകടത്തിൽ 13 പേർ മരിച്ചു. ഇതിൽ ഒമ്പത് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേനാംഗവും ഉൾപ്പെടുന്നു.
തീ പടരാനുള്ള കാരണം
കെട്ടിടങ്ങൾക്ക് പുറത്ത് അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിയിരുന്ന മുളങ്കാലുകളിലാണ് ആദ്യം തീ പടർന്നതെന്നാണ് റിപ്പോർട്ട്. ഈ തീ അതിവേഗം കെട്ടിടങ്ങളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.കെട്ടിടങ്ങളുടെ മുകൾ നിലകളിലുള്ളവരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."