ഊര്‍ജ സംരക്ഷണ സാക്ഷരതാ പ്രവര്‍ത്തനവുമായി വിദ്യാര്‍ഥികള്‍
എടപ്പാള്‍: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രണ്ടണ്ടാംഘട്ട ഊര്‍ജസംരക്ഷണ സംരക്ഷണ സാക്ഷരതാ പദ്ധതിക്ക് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടക്കമായി. എടപ്പാള്‍ ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എനര്‍ജി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
കഴിഞ്ഞ ഡിസംബര്‍ 14 ന് ഊര്‍ജ സംരക്ഷണദിനത്തിന്റെ ഭാഗമായി 'ഊര്‍ജ സംരക്ഷണത്തില്‍ വിദ്യാര്‍ഥികളുടെപങ്ക്' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആവിഷ്‌ക്കരിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ലഘുലേഖകള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത് വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തി.
ഇതിന്റെ ഫലമായി വൈദ്യുതോപയോഗം കുറക്കാന്‍ സാധിച്ചതായി പഠനത്തില്‍ വ്യക്തമായി.
ഇതേതുടര്‍ന്നാണ് പദ്ധതിയുടെ രണ്ടണ്ടാം ഘട്ടം ആരംഭിക്കാന്‍ തീരുമാനമായത്. രണ്ടണ്ടാംഘട്ടത്തില്‍ പ്രദേശത്തെ 500 വീടുകള്‍ തെരഞ്ഞെടുത്ത് സമാനരീതിയില്‍ പദ്ധതി നടപ്പിലാക്കുകയാണ്. രണ്ടണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ഉപന്യാസം, കാര്‍ട്ടൂണ്‍, ചിത്രരചന, പ്രശ്‌നോത്തരി തുടങ്ങിയവയും ആസൂത്രണം ചെയ്യ്തിട്ടുണ്ടണ്ട്. അധ്യാപകരായ പി.വി അഷറഫ്, എം കബീര്‍, സി.കെ സഫാന, പി സിന്ധു, പി.വി സുമ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."