HOME
DETAILS

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

  
November 27, 2025 | 1:15 AM

bengaluru womans death statement alleges husband injected mercury rare blood toxicity found

ബെംഗളൂരു: മാസങ്ങളോളം ആരോഗ്യനില വഷളായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിക്കുന്നതിന് തൊട്ടുമുമ്പ് നൽകിയ ഞെട്ടിക്കുന്ന മരണമൊഴി കർണാടകയിൽ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.

വിദ്യ എന്ന വീട്ടമ്മയാണ് തിങ്കളാഴ്ച നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ഗാർഹികപീഡനത്തിന് താൻ ഇരയായിരുന്നുവെന്നും, മാസങ്ങൾക്ക് മുൻപ് ഭർത്താവ് തനിക്ക് മെർക്കുറി കുത്തിവച്ചിരുന്നുവെന്നും വിദ്യ പൊലിസിന് നൽകിയ മരണമൊഴിയിൽ വെളിപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലി വിദ്യ നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങൾ നേരിട്ടിരുന്നതായും മൊഴിയിലുണ്ട്.

ഒൻപത് മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് മെർക്കുറി കുത്തിവെച്ചതെന്നാണ് വിദ്യയുടെ ആരോപണം. ഇതിന് പിന്നാലെയാണ് തന്റെ ആരോഗ്യനില മോശമായതെന്നും അവർ മൊഴിയിൽ പറയുന്നു.

 മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

ബി. ബാസവരാജു എന്നയാൾക്കെതിരെയാണ് യുവതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.ഫെബ്രുവരി 26-നാണ് വിദ്യ അബോധാവസ്ഥയിലായത്. ബോധം വീണ്ടെടുത്ത ശേഷം വലത് തുടയിലെ രൂക്ഷമായ വേദനയെക്കുറിച്ച് യുവതി പരാതിപ്പെട്ടു. ഇത് ഭർത്താവ് മെർക്കുറി കുത്തിവെച്ചതു കാരണമാണെന്ന് വിദ്യ ആരോപിച്ചിരുന്നു. മാർച്ച് 7-ന് അട്ടിബെലെയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് ഓക്സ്ഫോർഡ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടു.

ചികിത്സയ്ക്കിടെ യുവതിയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വിദ്യ മരണമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.

 ഭർത്താവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

വിദ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിബെലെ പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതക ശ്രമത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.

സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നിവ അടക്കമുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു. നേരത്തെ വിദ്യ ഭർത്താവിനെതിരെ എന്തെങ്കിലും പരാതി നൽകിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിക്കും. നിലവിൽ വിദ്യയുടെ ഭർത്താവിനെതിരെയാണ് സംശയമുള്ളതെന്നും പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  3 minutes ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  10 minutes ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  16 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  19 minutes ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  an hour ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  an hour ago
No Image

ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തു: യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഷിംജിതയുടെ സഹോദരൻ രംഗത്ത്; റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ നീക്കം

Kerala
  •  an hour ago
No Image

വിവാഹം കഴിഞ്ഞ് വെറും രണ്ടു മാസം: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

crime
  •  an hour ago
No Image

ദുബൈയിൽ മഞ്ഞുവീഴ്ചയോ? മഞ്ഞുമൂടിയ ബുർജ് ഖലീഫയുടെ ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ; യുഎഇയിൽ കൊടും തണുപ്പ് തുടരുന്നു

uae
  •  an hour ago