ഒരാഴ്ചക്കിടെ വൈകിയതും റദ്ദാക്കിയതും നൂറിലേറെ സർവിസുകൾ; വിസ്താരയോടെ വിശദീകരണം തേടി ഡിജിസിഎ
വിസ്താര എയർലൈൻ കമ്പനിയോട് കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും റിപ്പോർട്ട് തേടി. തുടർച്ചയായി സർവിസുകൾ റദ്ദാക്കുന്ന സംഭവത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ സർവിസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. ഇതിനെ തുടർന്ന് വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ആണ് ഇടപെടൽ.
ഓരോ ദിവസവും നടത്തിയ സർവിസുകൾ, റദ്ദാക്കപ്പെട്ട സർവിസുകൾ, വൈകിയ സർവിസുകൾ തുടങ്ങിയവയുടെ വിശദ വിവരങ്ങൾ നൽകാൻ ആണ് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി പഠിച്ച് വരികയാണെന്നും ഡിജിസിഎ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള സർവിസുകൾ ഉൾപ്പെടെ വിസ്തര റദ്ധാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവം അടക്കമുള്ള കാരണങ്ങളാണ് സർവിസുകൾ തടസ്സപ്പെടാൻ ഉള്ള കാരണമായി വിസ്താര വിശദീകരണം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ യഥാർഥ കാരണങ്ങൾ പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."