HOME
DETAILS

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

  
November 27, 2025 | 3:21 AM

google maps misleads group vehicle gets stuck in forest path

 

കണ്ണൂര്‍: ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന സംഘത്തിന്റെ വാഹനം എത്തി നിന്നത് കാട്ടില്‍. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേന കാട്ടില്‍ കുടുങ്ങിയ സംഘത്തിന് രക്ഷയായി. തൃശൂര്‍ സ്വദേശിയായ അലന്‍ വര്‍ഗീസിന്റെ വാഹനമാണ് കാട്ടില്‍ കുടുങ്ങിപ്പോയത്.

ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാള്‍ക്ക് സുഖമില്ലാതാവുകയായിരുന്നു. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയിരുന്നു.

എന്നാല്‍ കാടു നിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത കുഞ്ഞന്‍ ചാല്‍ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ചയിലേക്ക് ചരിഞ്ഞ് കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തളിപ്പറമ്പില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാഹനം വലിച്ചു കയറ്റുകയായിരുന്നു.

A group traveling to the hospital using Google Maps ended up stranded in a forest area, and was eventually rescued by the Fire and Rescue Services. The vehicle, driven by Alan Varghese from Thrissur, got stuck deep inside the woods.The group had traveled to Kannur for work, when one member suddenly felt unwell. They relied on Google Maps to navigate from the Kannapuram area to Pariyaram Government Medical College. However, the app directed them through a narrow, forested, non-motorable path in Kunjanchal, causing their jeep to slip into a small ditch and get stuck. Locals informed authorities, and a rescue team from Taliparamba Fire Station arrived. With the help of residents, the vehicle was pulled out safely.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി തൊഴില്‍ അനുമതി രണ്ട് വര്‍ഷമായി; ഒമാനില്‍ പുതുക്കിയ തൊഴില്‍ നയം പ്രാബല്യത്തില്‍

oman
  •  a minute ago
No Image

നുവൈസീബ് അതിർത്തിയിൽ വൻ സിഗരറ്റ് വേട്ട; സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 700-ലേറെ കാർട്ടൺ സി​ഗരറ്റ് പിടികൂടി

Kuwait
  •  3 minutes ago
No Image

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  18 minutes ago
No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  25 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  26 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  an hour ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  an hour ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  an hour ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago