HOME
DETAILS

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

  
Web Desk
November 27, 2025 | 4:11 AM

shivakumar says partys internal issues will not be discussed before the media

ബംഗളൂരു: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഇക്കാര്യം നാല് ചുവരുകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. 

'മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും' അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കുക, ഭരണഘടന സംരക്ഷിക്കുക. മറ്റ് ചര്‍ച്ചകളൊന്നുമില്ല, പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല. 140 എം.എല്‍.എമാരും ഒരു ഗ്രൂപ്പില്‍ പെട്ടവരാണ്. പാര്‍ട്ടിക്കുള്ളില്‍ വേറെ ഗ്രൂപ്പുകളില്ല. ഒരു ഗ്രൂപ്പേയുള്ളൂ. അത് കോണ്‍ഗ്രസ് ഗ്രൂപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവകുമാറും കര്‍ണാടക പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് മന്ത്രി സതീഷ് ജര്‍ക്കിഹോലിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് രാത്രി വൈകുവോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം സതീഷ് പ്രതികരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് സതീഷ്. 

'പാര്‍ട്ടിക്കുള്ളില്‍ എപ്പോഴും നേതൃത്വമുണ്ട്. ഏത് പാര്‍ട്ടിയിലും ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നു, ഞങ്ങള്‍ സിദ്ധരാമയ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. പണ്ടും ഇന്നും അത് അങ്ങനെ തന്നെയായിരുന്നു. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ല' അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടല്‍ കരാറിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ച്ചയായി മുറുമുറുപ്പുകള്‍ ഉയരുകയാണ്. അതേസമയം, കോണ്‍ഗ്രസ് നേതൃത്വം അത്തരമൊരു കരാറിനെ നിഷേധിക്കുകയാണ്. 

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ഇക്കാര്യം 200 ശതമാനം ഉറപ്പാണെന്നുമുള്ള പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രാമനഗര കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു. 

'ആ പ്രസ്താവനയില്‍ ഞാന്‍ എപ്പോഴും ഉറച്ചുനില്‍ക്കുന്നു... 200 ശതമാനം, അദ്ദേഹം ഉടന്‍ മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങളുടെ നേതാവ് (ശിവകുമാര്‍) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള രഹസ്യ കരാറാണ്. ആ അഞ്ചോ ആറോ ആളുകള്‍ തീരുമാനിക്കും,' അദ്ദേഹം പറഞ്ഞു.

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ഡല്‍ഹിയിലേക്ക് പോയ എം.എല്‍.എമാരുടെ സംഘത്തില്‍ ഹുസൈന്‍ ഉള്‍പ്പെട്ടിരുന്നു. ഡി.കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് എം.എല്‍.എമാര്‍ വ്യക്തമാക്കിയത്.
 അതേസമയം മുഖ്യമന്ത്രിയായി തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിദ്ധരാമയ്യ.

 

shivakumar stated that the party’s internal matters will not be discussed in front of the media, emphasizing that such issues will be addressed only within the party’s own forum.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  2 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  2 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  2 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  2 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  2 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  2 days ago
No Image

രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളികള്‍ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

ഹജ്ജ് രജിസ്ട്രേഷൻ; തീർത്ഥാടകർക്ക് ഇഷ്ടപ്പെട്ട പാക്കേജുകൾ നുസുക് പോർട്ടലിൽ തെരഞ്ഞെടുക്കാം

Saudi-arabia
  •  2 days ago