ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ നല്‍കുന്ന മാംസാഹാര വിഭവങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് മാംസം മാത്രം ഉപയോഗിക്കുന്നു എന്ന പരാതിയില്‍ റെയില്‍വേ ബോര്‍ഡിന് നോട്ടിസയച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ (എന്‍.എച്ച്.ആര്‍.സി). ഇത് അന്യാമായ വിവേചനം സൃഷ്ടിക്കുന്നുവെന്നും മനുഷ്യവകാശ ലംഘനത്തിന് തുല്യമാണെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്.
ഹലാല്‍ മാംസം മാത്രം വില്‍ക്കുന്നത് മുസ്‌ലിം ഇതര സമുദായങ്ങളുടെ ഉപജീവനത്തെ മോശമായി ബാധിക്കുന്നു.
പരമ്പരാഗതമായി മാംസക്കച്ചവടത്തില്‍ ഏര്‍പെട്ട് വരുുന്ന ഹിന്ദു ദലിത് സമുദായങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നു. അതിനാല്‍ ഇത് അവരുടെ ഉപജീവനാവകാശങ്ങളെയും തുല്യ അവസരങ്ങളെയും ഹനിക്കുന്നു.
അതിനാല്‍ ഹലാല്‍ ഭക്ഷണം മാത്രം നല്‍കുന്നത് പൗരന്മാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്നും റെയില്‍വേക്കയച്ച നോട്ടിസില്‍ കമീഷന്‍ പറയുന്നു.
റെയില്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണെന്നും നോട്ടിസ് ചൂണ്ടിക്കാട്ടുന്നു. സമത്വം, വിവേചനമില്ലായ്മ, തൊഴില്‍ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളുകളാണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകളെ മാനിക്കേണ്ടതാണെന്നും നോട്ടിസില്‍ പറയുന്നു.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനയച്ച നോട്ടിസില്‍, രണ്ടാഴ്ചക്കുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിനുകളിലെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കല്‍ അവരുടെ ഉപജീവനമാര്‍ഗത്തെ ദോഷകരമായി ബാധിക്കുമെന്നും കമീഷന് ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
the national human rights commission (nhrc) has issued a notice to railways after complaints that only halal-processed meat is being served on trains. the commission flagged the practice as “prima facie human rights violation,” saying it discriminates against non-muslim communities by denying them food choices aligned with their beliefs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."