സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും
ദുബൈ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനും പുതിയ നിർദ്ദേശങ്ങളുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അതേസമയം, റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും RTA ഓർമ്മിപ്പിച്ചു.
എക്സ്-ൽ പങ്കുവെച്ച കുറിപ്പിൽ, അപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവിംഗ് മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാന നിയമങ്ങൾ ആർടിഎ ചൂണ്ടിക്കാട്ടി.
السلامة المرورية مسؤولية مشتركة.
— RTA (@rta_dubai) November 27, 2025
تعرّف على أهم قواعد القيادة على طرقات دبي، وساهم في تعزيز تنقّل أكثر أمانًا وسلاسة لكل مستخدمي الطريق.#هيئة_الطرق_و_المواصلات #سلامتك_أولويتنا pic.twitter.com/FpbT9kbdMo
പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ:
- സീറ്റ് ബെൽറ്റ്: വാഹനമോടിക്കുമ്പോൾ എല്ലായിപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക.
- മൊബൈൽ ഫോൺ ഉപയോഗം: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കുക.
- ഇൻഡിക്കേറ്ററുകൾ: കൃത്യമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക.
- മിററുകൾ: റിയർവ്യൂ മിററുകൾ പതിവായി ശ്രദ്ധിക്കുക, ആവശ്യാനുസരണം വഴിമാറിക്കൊടുക്കുക.
- ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും പാലിക്കുക.
- നിർദ്ദേശിച്ചിട്ടുള്ള വേഗപരിധി പാലിക്കുക.
- വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക.
- കാൽനട യാത്രാ ക്രോസുകൾക്ക് (പെഡസ്ട്രിയൻ ക്രോസിംഗുകൾ) ബഹുമാനം നൽകുക.
- തിരക്കേറിയ സ്ഥലങ്ങളിൽ ക്ഷമയോടെ കാത്തിരിക്കുക.
ദുബൈ പൊലിസിന്റെ നിർദ്ദേശങ്ങൾ:
വാഹനങ്ങൾ കൃത്യമായി സർവിസ് ചെയ്ത് മികച്ച നിലയിൽ സൂക്ഷിക്കാൻ ദുബൈ പൊലിസ് ഓർമ്മിപ്പിച്ചു. വാഹനം കൃത്യമായി പരിപാലിക്കുന്നത് പെട്ടെന്നുള്ള തകരാറുകൾ തടയും. ഇത്തരം തകരാറുകൾ ഗതാഗതക്കുരുക്കിന് കാരണമാവുകയും സുരക്ഷയെ ബാധിക്കുകയും ചെയ്യും.
ദുബൈയിൽ ഗതാഗതത്തിരക്ക് വർധിക്കുമ്പോൾ, അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷാ നിലവാരം ഉയർത്താനുമുള്ള തുടർച്ചയായ പ്രചാരണങ്ങളുടെ ഭാഗമായാണ് ആർടിഎയും, ദുബൈ പൊലിസും ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
The Dubai Roads and Transport Authority (RTA) has introduced new guidelines to promote safe driving practices and minimize road accidents. The initiatives emphasize the importance of collective responsibility in ensuring road safety, encouraging all road users to adhere to traffic rules and regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."