ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനം. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര ദ്വീപിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഇന്ദിര പോയന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ പ്രദേശങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
ഭൂകമ്പം മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും സുമാത്ര മേഖലയില്‍ 28 മരണങ്ങള്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കേരള, ഇന്ത്യന്‍ തീരങ്ങളില്‍ നിലവില്‍ സുനാമി മുന്നറിയിപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
An earthquake occurred in the Indian Ocean. A 6.4-magnitude earthquake was felt on the northern Sumatra island of Indonesia. An alert has been issued for Indira Point and Little Andaman regions in the Andaman and Nicobar Islands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."