HOME
DETAILS

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

  
November 27, 2025 | 7:06 AM

dubais new years eve 2025 fireworks cruise a splendid way to welcome 2025

ദുബൈ: ഈ വർഷത്തെ പുതുവത്സര ആഘോഷത്തിന്റെ ഭാ​ഗമായുള്ള കരിമരുന്ന് പ്രദർശനം ദുബൈ ഫെറിയിൽ ഇരുന്ന് കാണാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിയണം. 2025 ഡിസംബർ 31-ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്സി തുടങ്ങിയ തങ്ങളുടെ മറൈൻ ഗതാഗത സേവനങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രീമിയം സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്ലാന്റിസ് ദി പാം, ബ്ലൂ വാട്ടേഴ്‌സ്, ജുമൈറ ബീച്ച് റെസിഡൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആകർഷകമായ കരിമരുന്ന് പ്രദർശനങ്ങൾ കണ്ട് ആസ്വദിച്ച് യാത്രക്കാർക്കും സന്ദർശകർക്കും ഈ പുതുവത്സരം അവിസ്മരണീയമാക്കാം.

ഡിസംബർ 31-ന്, ഈ മൂന്ന് മറൈൻ ഗതാഗത സേവനങ്ങളും രാത്രി 10-നും 10:30-നും ഇടയിൽ സർവിസ് ആരംഭിക്കും. തുടർന്ന്, ജനുവരി ഒന്നിന് പുലർച്ചെ 1:30-ന് യാത്രകൾ അവസാനിക്കും.

സർവിസുകളും നിരക്കുകളും

1. ദുബൈ ഫെറി 

പുറപ്പെടുന്ന സ്ഥലം: മറീന മാൾ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ (ദുബൈ മറീന), അൽ ഘുബൈബ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ, ബ്ലൂ വാട്ടേഴ്‌സ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ.

ടിക്കറ്റ് നിരക്ക്

  • സിൽവർ ക്ലാസ്: 350 ദിർഹം
  • ഗോൾഡ് ക്ലാസ്: 525 ദിർഹം
  • 2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം ഇളവ്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം.

2. വാട്ടർ ടാക്സി

പുറപ്പെടുന്ന സ്ഥലം: മറീന മാൾ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ.

ടിക്കറ്റ് നിരക്ക്: 20 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന ഒരു ബോട്ടിന് 3,750 ദിർഹം (വീൽചെയർ സൗകര്യവും ഇതിൽ ഉൾപ്പെടും).

3. അബ്ര (Abra)

പുറപ്പെടുന്ന സ്ഥലം: അൽ ജദ്ദാഫ്, അൽ ഫഹിദി, അൽ ഘുബൈബ, മറീന മാൾ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകൾ.

ടിക്കറ്റ് നിരക്ക്: ഒരാൾക്ക് 150 ദിർഹം ആണ് ടിക്കറ്റ് നിരക്ക്. അതേസമയം, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. 

വിശദ വിവരങ്ങൾക്ക്

വിശദ വിവരങ്ങൾക്കായി 8009090 എന്ന നമ്പറിൽ വിളിക്കുകയോ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.

Celebrate Dubai's New Year's Eve 2025 with a spectacular fireworks cruise. The Roads and Transport Authority (RTA) has announced special services for the Dubai Ferry, Abra, and Water Taxi, offering breathtaking views of the city's iconic landmarks and fireworks displays. Book your tickets now and make it a memorable start to 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  7 hours ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  7 hours ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  7 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  7 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  8 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  8 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  8 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  8 hours ago