'ഇടിമിന്നലുകളുടെ പ്രണയം': പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അറബി, പൊളിറ്റിക്‌സ് പഠനവിഭാഗങ്ങള്‍ സംയുക്തമായി 'രാഷ്ട്രീയത്തിന്റെ സാഹിത്യം സാഹിത്യത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പി.കെ. പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. പ്രണയവും രാഷ്ട്രീയവും സമന്വയിക്കുന്ന വായനയുടെ നവ്യാനുഭവമാണ് ഇടിമിന്നലുകളുടെ പ്രണയമെന്നു ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍.വി.എം. ദിവാകരന്‍ പറഞ്ഞു.
മലയാളത്തിലെ ഫ്‌ളാഷ് നോവലായി ഇടിമിന്നലുകള്‍ അടയാളപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരിന്റെ പക്ഷത്തു നില്‍ക്കുന്ന ഏതൊരു എഴുത്തുകാരനും ഇരകളുടെ പക്ഷത്തേ നില്‍ക്കാനാവു, അതുകൊണ്ടു തന്നെ തന്റെ എഴുത്തിന്റെ മാനിഫെസ്റ്റോ ഇരകളുടെ പക്ഷമെന്നാണെന്നും പി.കെ.പാറക്കടവ് വ്യക്തമാക്കി. ചടങ്ങില്‍ പ്രൊഫ. കെ.എസ്.പവിത്രന്‍ അധ്യക്ഷനായി. സലാഹുദ്ദീന്‍, ഡോ.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."