തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വിദ്യാസമന്ത്രി വി.ശിവന്‍കുട്ടി. ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ പ്രമേയം പാസാക്കി.
ഡിസംബര്‍ 19ന് ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. ഇന്നലെ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലിയ്ക്ക് എത്തിയവര്‍ക്കെതിരെ ചില ബാങ്കുകള്‍ നോട്ടിസ് നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ല- ശിവന്‍കുട്ടി പറഞ്ഞു.
ലേബര്‍ കോഡ് നടപ്പാക്കില്ലെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാടെന്ന് നേരത്തേയും മന്ത്രി വ്യക്തമാക്കിയിരുന്നു. കരട് തയ്യാറാക്കിയത് തല്‍ക്കാലിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും പിഎം ശ്രീക്ക് സമാനമായ സംഭവമല്ല ഇതെന്നുമാണ് മന്ത്രി പറഞ്ഞത്. കരട് തയ്യാറാക്കിയതില്‍ രഹസ്യ സ്വഭാവമുണ്ടായിട്ടില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ തൊഴില്‍ ഭരണഘടനയെ ആധുനികവല്‍കരിച്ച് പ്രാബല്യത്തില്‍വന്ന പുതിയ തൊഴില്‍ നിയമം തൊഴില്‍രംഗത്ത് ഒരുപോലെ ഗുണവും ദോഷവും ചെയ്യുന്നതെന്നാണ് നിരീക്ഷപ്പെടുന്നത്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും, മാനദണ്ഡങ്ങള്‍ സുസ്തിരമാക്കും, ആഗോള നിലവാരങ്ങളോട് പൊരുത്തപ്പെടുന്ന തൊഴില്‍ പരിസ്ഥിതി സൃഷ്ടിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇതുസംബന്ധിച്ച പ്രസ്താവനയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നത്. 193050 കാലഘട്ടത്തില്‍ രൂപപ്പെടുത്തിയ തൊഴില്‍നിയമങ്ങള്‍ ഇന്നത്തെ ഡിജിറ്റല്‍, ഗിഗ് തൊഴില്‍ മേഖലകളോട് പൊരുത്തപ്പെടാത്തതിനാലാണ് സമഗ്ര നിയമപരിഷ്‌കാരം നടത്തിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.
v sivan kutty stated that the central government will be urged to withdraw the labour code, which he described as anti-worker. he emphasized the need to protect workers’ rights and ensure fair labour policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."