സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഒഡീഷക്കെതിരെ കേരളം വമ്പൻ വിജയമാണ് സ്വന്തമാക്കിയിരുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒഡീഷ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന കേരളം 16.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.
കേരളത്തെ വിജയത്തിലെത്തിച്ചത് രോഹൻ കുന്നുമ്മലും ക്യാപ്റ്റൻ സഞ്ജു സാംസണും ആണ്. മത്സരത്തിൽ സെഞ്ച്വറി നേടിയാണ് രോഹൻ കുന്നുമ്മൽ തിളങ്ങിയത്. 60 പന്തുകൾ നേരിട്ട രോഹൻ, 10 സിക്സറുകളും,10 ഫോറുകളും സഹിതം 121 റൺസുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ 41 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 51 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായകമായി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് പാട്ണർഷിപ്പാണ് രോഹനും സഞ്ജുവും നേടിയത്. ഉർവിൽ പട്ടേലും ആര്യ ദേശായിയും ചേർന്ന് നേടിയ 174 റൺസിന്റെ റെക്കോർഡാണ് മലയാളി താരങ്ങൾ തകർത്തത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഒഡീഷക്കായി ബിപ്ലബ് സാമന്ത്രെ 53 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. സംബിത് ബറാൽ 40 റൺസെടുത്തു. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 75 റൺസെന്ന നിലയിൽ നിന്ന ഒഡീഷയെ, ബിപ്ലബ് - സംബിത് സഖ്യം ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു.
കേരളത്തിന് വേണ്ടി പേസർ എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കെ.എം. ആസിഫ് രണ്ട് വിക്കറ്റും നേടി. സഞ്ജുവിൻ്റെ സഹോദരൻ സാലി സാംസൺ മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
Kerala had a huge win against Odisha in the first match of the Syed Mushtaq Ali Trophy. Rohan Kunnummal and captain Sanju Samson led Kerala to victory. Rohan Kunnummal shone in the match by scoring a century. Sanju Samson also scored a half-century.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."