HOME
DETAILS

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

  
Web Desk
November 27, 2025 | 2:29 PM

uae national day eid al ittihad parades to be held tomorrow in ajman and ras al khaimah

അജ്മാൻ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ ഈദുൽ ഇത്തിഹാദ് (യൂണിയൻ ഡേ) പരേഡുകൾ സംഘടിപ്പിക്കുമെന്ന് അജ്മാനിലെയും റാസൽഖൈമയിലെയും പൊലിസ് അധികാരികൾ.  ഇതേത്തുടർന്ന് ഇരു എമിറേറ്റുകളിലും പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

അജ്മാൻ: കോർണിഷ് റോഡ് അടയ്ക്കും

അജ്മാൻ പൊലിസ് അറിയിച്ചതനുസരിച്ച് പരേഡ് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. അജ്മാൻ കോർണിഷ് റോഡിലാകും പരേഡ് നടക്കുക. പരേഡിനായി കോർണിഷ് റോഡ് പൂർണ്ണമായും അടച്ചിടും. വാഹനമോടിക്കുന്നവർ ഇതര വഴികൾ ഉപയോഗിക്കണം. സൈനിക യൂണിറ്റുകളും പരേഡിൽ അണിനിരക്കും.

റാസൽഖൈമ: രാവിലെ ഗതാഗത നിയന്ത്രണം

റാസൽഖൈമയിൽ, അൽ ഖവാസിം കോർണിഷിലാണ് പരേഡ് നടക്കുക. രാവിലെ 8.30 ന് ആരംഭിക്കുന്ന പരേഡ് 10 മണിക്ക് അവസാനിക്കും. അൽ ഖവാസിം കോർണിഷിലാകും പരേഡ് നടക്കുക. കോർണിഷിലേക്കുള്ള പ്രധാന റോഡ് അടച്ചിടും. റാസൽഖൈമയിലെ പരേഡിലും സൈനിക യൂണിറ്റുകൾ പരേഡിൽ പങ്കെടുക്കും.

പൊലിസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ajman and ras al khaimah will host festive eid al ittihad parades tomorrow as part of the uae national day celebrations. residents, families, and visitors are expected to gather for colourful displays, traditional performances, and patriotic programs. authorities have arranged special security, traffic management, and public facilities to ensure smooth celebrations across both emirates during the national day holiday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  20 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  20 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  21 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  21 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  21 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  21 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  21 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago