ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്
ലോക ക്രിക്കറ്റിൽ പല ബാറ്റർമാരുടെയും പേടി സ്വപ്നമാണ് ഓസ്‌ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. എന്നാൽ സ്റ്റാർക്ക് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ആരാണെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് സ്റ്റാർക്ക്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ പേരാണ് സ്റ്റാർക്ക് പറഞ്ഞത്.
''ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വെച്ച് ഒന്നാം നമ്പർ ബാറ്ററാണ് വിരാട് കോഹ്‌ലി. കളിയിൽ അദ്ദേഹം ആധിപത്യം പുലർത്തുന്ന രീതി മികച്ചതാണ്. ആർസിബിയിൽ കളിക്കുമ്പോൾ അദ്ദേഹവുമായുള്ള ബന്ധം അതിശയകരമായിരുന്നു'' മിച്ചൽ സ്റ്റാർക്ക് കൂക്കബുറ ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിരാട് കോഹ്‌ലി ടെസ്റ്റ്, ടി-20 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ 123 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9230 റൺസാണ് നേടിയിട്ടുള്ളത്. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ആണ് വിരാട് റെഡ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുള്ളത്.
2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ടി-20 ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിച്ചത്. ടി-20യിൽ ഇന്ത്യക്കായി 125 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയ വിരാട് 4188 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 38 അർദ്ധ സെഞ്ച്വറികളുമാണ് കോഹ്‌ലി ഇന്റർനാഷണൽ ടി-20യിൽ നേടിയത്. നിലവിൽ കോഹ്‌ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടി വിരാട് തിളങ്ങിയിരുന്നു. 81 പന്തുകളിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കോഹ്‌ലി നിരാശപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ റൺസ് ഒന്നും നേടാതെയാണ് കോഹ്‌ലി മടങ്ങിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്‌ലി തന്റെ കരിയറിൽ തുടർച്ചയായ രണ്ട് ഏകദിന മത്സരങ്ങളിൽ റൺസ് പൂജ്യം റൺസിന് പുറത്താവുന്നത്. എന്നാൽ അവസാന ഏകദിനത്തിൽ കോഹ്‌ലി ശക്തമായി തിരിച്ചുവരികയായിരുന്നു.
അതേസമയം ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരക്ക് നവംബർ 30 മുതലാണ് തുടക്കമാവുന്നത്. ആദ്യ മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഡിസംബർ മൂന്നിന് റായ്പൂരിലും അവസാന മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. കെഎൽ രാഹുലിന്റെ നേതൃത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ഏകദിന പരമ്പരക്ക് ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മൻ ഗിൽ പരമ്പരയിൽ നിന്നും പുറത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിലാണ് രാഹുലിനെ ക്യാപ്റ്റൻസി ചുമതല ഏൽപ്പിച്ചത്.
Australian star pacer Mitchell Starc is the nightmare of many batsmen in world cricket. But now Starc has revealed who is the most difficult player for him to bowl to. Starc named Indian star Virat Kohli.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."