പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആസ്വദിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (നവംബർ 28, വെള്ളി) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കായിരിക്കും ഈ അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു.
നവംബർ 25-ന് ആരംഭിച്ച ജില്ലാ സ്കൂൾ കലോത്സവം അഞ്ച് ദിവസങ്ങളിലായി 16 വേദികളിൽ നടന്നു വരികയാണ്. എണ്ണായിരത്തോളം പ്രതിഭകളാണ് 301 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. നവംബർ 26-ന് രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്ക കലാമേള ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ സമാപന സമ്മേളനം നവംബർ 29-ന് വൈകിട്ട് 5.30-ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
സെന്റ് ആന്റണീസ്, സെന്റ് ആൽബർട്സ്, സെന്റ് മേരീസ്, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളുകൾ, ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ. പ്രതിദിനം ഏഴായിരം പേർക്കുള്ള ഭക്ഷണം ഒരുക്കുന്ന വിപുലമായ ഭക്ഷണശാല സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം 800 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാം. രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെ മത്സരങ്ങൾ അവസാനിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ഹരിത ചട്ടങ്ങൾ പാലിച്ചാണ് പൂർണമായും മേള സംഘടിപ്പിക്കുന്നത്.
Holiday for schools in Kochi Corporation limits tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."