മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്
വനിത പ്രിമീയർ ലീഗ് താരലേലത്തിൽ ആദ്യ ഘട്ടത്തിൽ അൺസോൾഡായ മലയാളി സൂപ്പർതാരം മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപ്പിറ്റൽസ്. ലേലത്തിൽ 40 ലക്ഷം അടിസ്ഥാന വിലക്കാണ് മിന്നു മണിയെ ഡൽഹി സ്വന്തമാക്കിയത്. ഇതിനു മുമ്പും ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമായിരുന്നു മിന്നു മണി. ഡൽഹിക്കായി 17 മത്സരങ്ങളിൽ നിന്നും ഒമ്പത് വിക്കറ്റുകൾ മിന്നു മണി നേടിയിട്ടുണ്ട്. വനിത പ്രിമീയർ ലീഗിൽ നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് വയനാടുകാരിയായ മിന്നും മണി ഇന്ത്യൻ ടീമിലെത്തിയത്.
അതേസമയം മലയാളി താരം സജന സജീവൻ മുംബൈ ഇന്ത്യൻസിൽ തുടരും. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സജനയെ 75 ലക്ഷം രൂപക്കാണ് മുംബൈ വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. മുംബൈ ഇന്ത്യൻസിനൊപ്പം 19 മത്സരങ്ങളിൽ നിന്നും മൂന്ന് വിക്കറ്റുകളും 138 റൺസും സജന സ്വന്തമാക്കിയിട്ടുണ്ട്.
മറ്റൊരു മലയാളി താരം ആശ ശോഭനയും ലേലത്തിൽ നേട്ടമുണ്ടാക്കി യു.പി വാരിയേഴ്‌സ് 1.1 രൂപയ്ക്കാണ് ആശയെ സ്വന്തമാക്കിയത്. ലേലത്തിൽ 30 ലക്ഷം അടിസ്ഥാന തുകയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്.
കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്നു ആശ ശോഭന. 2024 സീസണിൽ ആർസിബിക്കായി 10 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റുകളാണ് താരം നേടിയത്. ആ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ സംയുക്തമായി രണ്ടാം സ്ഥാനത്തായിരുന്നു ആശ ശോഭന.
അതേസമയം വനിത പ്രിമീയർ ലീഗിന്റെ പുതിയ സീസൺ 2026 ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി അഞ്ചു വരെയാണ് നടക്കുന്നത്. നവി മുംബൈ, വഡോദര എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുക.
Delhi Capitals have acquired Malayali superstar Minnu Mani, who went unsold in the first phase of the Women's Premier League player auction. Minnu Mani was acquired by Delhi Capitals for a base price of Rs 40 lakhs in the auction. Minnu Mani was a player for Delhi Capitals before this too. Minnu Mani has taken nine wickets in 17 matches for Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."