HOME
DETAILS
MAL
ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം
November 27, 2025 | 4:49 PM
ആലപ്പുഴ: ചെങ്ങന്നൂർ ഐഎച്ച്ആഡി കോളേജിൽ ബസ് നന്നാക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കട്ടച്ചിറ സ്വദേശി കുഞ്ഞുമോനാണ് മരണപ്പെട്ടത്. സംഭവത്തിൽ കുഞ്ഞുമോന്റെ സഹായിക്ക് പരുക്ക് പറ്റുകയും ചെയ്തു.
രണ്ട് ദിവസമായി കേടായി കിടന്ന് ബസ് വ്യാഴാച്ച ഉച്ചയോടെ മെക്കാനിക്ക് എത്തി അറ്റകുറ്റപണികൾ നടത്തുകയായിരുന്നു. വൈകുന്നേരം 6.30ഓടെയാണ് ബസിന്റെ അകത്തു നിന്നും പൊട്ടിത്തെറിയുണ്ടായത്. ഉടനെ തന്നെ പൊലിസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തുകയായിരുന്നു.
പരുക്കേറ്റ കുഞ്ഞുമോനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അമിതമായി ചൂടായി എൻജിൻ ടർബോ ഭാഗം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."