മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് മൊബൈൽ ഫോണുകളും പഴ്സുകളും മോഷ്ടിച്ചിരുന്ന രണ്ട് പ്രധാന പ്രതികൾ പിടിയിൽ. വർദ്ധിച്ചുവരുന്ന മോഷണ പരാതികളെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മോഷണ സംഘം കുടുങ്ങിയത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ നെയ്യാറ്റിൻകര-കളിയിക്കാവിള ബസ്സിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് കൂട്ടി മോഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്.
കൊട്ടാരക്കര സ്വദേശി മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് മോഷണത്തിനിടെ പൊലിസ് പിടികൂടിയത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും മോഷണങ്ങൾ വർദ്ധിച്ചതോടെ ഈ പ്രദേശം ദിവസങ്ങളായി പൊലിസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
തമ്പാനൂർ ഇൻസ്പെക്ടർ ജിജു കുമാർ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, മെഹന്ദി ഹസ്സൻ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണ കേസുകൾക്ക് തുമ്പുണ്ടാകുമെന്നാണ് പൊലിസ് കരുതുന്നത്.
Two individuals, identified as Madhuraj (66) from Kottarakkara and Siva Prakash (51) from Kottayam, were arrested in Thiruvananthapuram for stealing mobile phones and wallets at the Thampanoor KSRTC bus stand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."