സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ സർക്കാർ പിന്തുണയോടെ നടന്ന സമൂഹ വിവാഹ ചടങ്ങ് ലഘുഭക്ഷണ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് പരിപാടിയിൽ പങ്കെടുത്ത നിരവധി പേർക്ക് പരുക്കേറ്റു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരം 383 ദരിദ്ര ദമ്പതികൾക്കായി സംഘടിപ്പിച്ച ചടങ്ങിൽ, ചിപ്‌സ് പാക്കറ്റുകൾ തട്ടിയെടുക്കാനുള്ള തിരക്കിനിടെയാണ് ഇവർക്ക് പരുക്കേറ്റത്.
നവംബർ 25 ചൊവ്വാഴ്ച രഥിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്. വിവാഹ ആചാരങ്ങൾ സുഗമമായി അവസാനിച്ചെങ്കിലും, ലഘുഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. ആളുകൾ കൂട്ടമായി കൗണ്ടറുകളിലേക്ക് ഇരച്ചുകയറിയതാണ് പ്രശ്നത്തിന് കാരണമായത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന വലിയ ജനക്കൂട്ടം പരസ്പരം തള്ളിക്കയറി ഒന്നിലധികം ചിപ്‌സ് പാക്കറ്റുകൾ കൈക്കലാക്കാൻ ശ്രമിക്കുന്നത് കാണാം. കൂടുതൽ പാക്കറ്റുകൾ ഒരേസമയം എടുക്കുന്നതിനായി പലരും പരസ്പരം മുകളിലേക്ക് വീഴുന്ന ദൃശ്യങ്ങളുണ്ട്.
സംഘർഷം രൂക്ഷമാകുന്നതിനിടെ, ഒരു വരനും ചിപ്‌സ് പാക്കറ്റുകളുമായി ഓടിപ്പോകുന്നത് വീഡിയോയിൽ കാണാം. ഈ ബഹളത്തിനിടെ, ഒരു കുട്ടിയുടെ കൈയിൽ ചൂടുള്ള ചായ തെറിച്ചുവീണ് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ ലഘുഭക്ഷണ വിതരണത്തിന് മേൽനോട്ടം വഹിക്കാനോ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു, ഇത് സ്ഥിതിഗതികൾ വഷളാക്കി. സംഭവത്തിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് എക്‌സിൽ വൈറലായത്.
a community wedding turned chaotic when a large crowd rushed to grab free chips, resulting in several guests getting minor injuries. the video of the incident quickly went viral on social media, sparking discussions about crowd management and event safety. witnesses said the sudden scramble created panic, prompting organizers to intervene and restore order. authorities are urging event planners to ensure better arrangements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."