കരിങ്ങാംകുളം മാലിന്യകേന്ദ്രമായി
തേഞ്ഞിപ്പലം: ചേളാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തുള്ള കരിങ്ങാംകുളം സംരക്ഷിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. സ്കൂളിലെ വിദ്യാര്‍ഥികള്‍ മുന്‍ കൈയെടുത്ത് കുളത്തിലെ ജലം ശാസ്ത്രീയമായി പരിശോധിച്ച് വെള്ളം കോളിഫോം നിറഞ്ഞു ഉപയോഗ്യശൂന്യമായതായി കണ്ടെത്തിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് പ്രദേശവാസികള്‍ കുടിക്കാന്‍ വരെ ഉപയോഗിച്ചിരുന്ന ജലസ്രോതസാണിത്. സ്കൂളിലെയും സമീപ പ്രദേശത്തെയും കിണറുകള്‍ വറ്റിയപ്പോഴും വെള്ളമുണ്ടായിരുന്ന കുളം മാലിന്യനിക്ഷേപത്തെത്തുടര്ന്നാണ് ഈ അവസ്ഥയിലെത്തിയത്. കോഴി അവശിഷ്ടങ്ങളും ബാര്‍ബര്‍ഷോപ്പുകളിലെ വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് കുളം നിറഞ്ഞിരിക്കുകയാണ്. ഇത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാകും. കുളം സംരക്ഷിക്കപ്പെടുകയാണെങ്കില്‍ സ്കൂളിനൊരു മുതല്‍കൂട്ടാകുമെന്ന് സ്കൂള്‍ പ്രധാനധ്യാപിക വൃന്ദ ടീച്ചര്‍ അഭിപ്രായപ്പെട്ടു. അതിനായുള്ള പരിശ്രമത്തിലാണ് വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."