HOME
DETAILS

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

  
November 28, 2025 | 1:37 AM

dysp tortured arrested woman forced her too Serious allegations in shos suicide note

പാലക്കാട്: ആത്മഹത്യ ചെയ്ത ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ മേലുദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങൾ. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തിൽ പറയുന്നത്.
 
പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. കഴിഞ്ഞ 15നാണ് ബിനു ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പ് അന്നുതന്നെ കിട്ടിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പുറത്തായത്. 

2014ൽ പാലക്കാട്ട് സർവിസിലിരിക്കെ നടന്ന കാര്യങ്ങളാണ് 32 പേജുള്ള കത്തിലുള്ളത്. അനാശാസ്യത്തിനു യുവതിയെ പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. അറസ്റ്റ് ചെയ്ത അന്നേ ദിവസം അവരെ സ്റ്റേഷനിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു.
 
അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും താൽപര്യമില്ലാതിരുന്ന ബിനു തോമസിനെ ബ്ലാക്ക് മെയിൽ ചെയ്ത് കൂട്ടിക്കൊണ്ട് പോയതായും അതിനുശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി വേദനിപ്പിച്ചതായും കുറിപ്പിൽ പറയുന്നു. യുവതിയെയും ബ്ലാക്ക് മെയിൽ ചെയ്തതായി പരാമർശമുണ്ട്. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഇപ്പോൾ കോഴിക്കോടാണ് ജോലിചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  5 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  5 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  6 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  6 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  6 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  6 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  7 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  7 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  7 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  7 hours ago