HOME
DETAILS

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

  
November 28, 2025 | 2:09 AM

sir petitioners say election commission has no authority to implement it in the current form

ന്യൂഡൽഹി: 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നിലവിലെ രീതിയിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമില്ലെന്ന് ഹരജിക്കാർ സുപ്രിംകോടതിയിൽ. ബിഹാർ എസ്.ഐ.ആർ ചോദ്യംചെയ്തുള്ള കേസിൽ വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ് വി എന്നിവരാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഈ വാദമുന്നയിച്ചത്.
 
പാർലമെന്ററി നിയമം നിലവിൽ വന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എസ്.ഐ.ആർ എണ്ണൽ ഫോമുകൾക്ക് നിയമപരമായ അംഗീകാരമില്ല. ജനപ്രാതിനിധ്യ നിയമവും ചട്ടങ്ങളും എണ്ണൽ ഫോമിനെ അംഗീകരിക്കുന്നില്ല.

എസ്.ഐ.ആർ. നടപടിക്രമം പ്രായോഗികമായി യുക്തിരഹിതമാണ്. അത് വോട്ടർ തന്റെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കണമെന്ന നിബന്ധന വയ്ക്കുന്നു. വോട്ടറുടെ പൗരത്വം തീരുമാനിക്കുന്നത് ബി.എൽ.ഒയുടെ അധികാരപരിധിയിൽ വരുന്നതല്ല. ബി.എൽ.ഒ ആ തസ്തികയിലേക്ക് നിയോഗിക്കപ്പെട്ട സ്‌കൂൾ അധ്യാപകൻ മാത്രമാണ്. അയാൾക്ക് എങ്ങനെ പൗരത്വരേഖകൾ ആവശ്യപ്പെടാനാകുമെന്നും സിബൽ വാദിച്ചു. ജനപ്രാതിനിധ്യ നിയമം, ഭരണഘടന, പൗരത്വ നിയമം മറ്റ് അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ അധികാരങ്ങൾ പൊരുത്തപ്പെടുന്നുണ്ടോയെന്ന് തങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  19 hours ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  19 hours ago
No Image

ഒരുങ്ങിയിരിക്കുക; യുഎഇ വ്യോമയാന മേഖലയില്‍ അവസരങ്ങളുടെ പെരുമഴ വരുന്നു; സനദും ഇത്തിഹാദും ആയിരങ്ങളെ നിയമിക്കുന്നു

Abroad-career
  •  19 hours ago
No Image

സന്തോഷ് ട്രോഫി; ആദ്യ അങ്കത്തിന് കേരളം കളത്തിൽ; മത്സരം എവിടെ കാണാം?

Football
  •  19 hours ago
No Image

ഒന്നര വയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന് 

Kerala
  •  19 hours ago
No Image

ഇതാണ് ഗുജറാത്ത് മോഡല്‍;  21 കോടി മുടക്കിയ ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് നിലംപൊത്തി, തകര്‍ന്നത് കപാസിറ്റി പരീക്ഷണത്തിനിടെ 

National
  •  19 hours ago
No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  20 hours ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  20 hours ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  20 hours ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  20 hours ago