ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളില്‍. സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഈ തേന്‍ അഭിഷേകത്തിനു ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.
കരാറുകാരന് കാരണം കണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു. അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്കു ഉപയോഗിക്കാനുള്ള തേന്‍ വിതരണത്തിനുള്ള കരാര്‍ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്‌കോയ്ക്കാണു നല്‍കിയിട്ടുള്ളത്.
എന്നാല്‍ ആസിഡ് ലേബല്‍ പതിച്ച കന്നാസുകളിലായാണ് ഇവര്‍ തേന്‍ എത്തിച്ചിരുന്നത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോള്‍ അഷ്ടാഭിഷേകത്തിനും ഗണപതി ഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളില്‍ കൊണ്ടുവന്ന തേന്‍ റെയ്റ്റ്‌കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കുന്നതായിരിക്കും.
In Pathanamthitta, a major lapse was uncovered at Sabarimala after honey meant for temple offerings was delivered in cans labeled for formic acid. The Devaswom Vigilance found this to be a serious violation and instructed that the honey must not be used for abhishekam. A notice has been issued to the contractor responsible. Earlier, the Food Safety Department had claimed that the honey was of acceptable quality despite the packaging issue. The contract for supplying honey for Ashtabhishekam and Ganapathi Homam is held by the public sector undertaking RAIDCO.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."