5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്
മുംബൈ: അഞ്ച് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 90,000 രൂപയ്ക്ക് വിറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മാവനെയും അമ്മായിയെയും പൊലിസ് അറസ്റ്റ് ചെയ്തു. മുംബൈ പൊലിസ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. പന്‍വേലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവനും അമ്മായിയും ഉള്‍പ്പെടെ അഞ്ച് പേരെയാണ് വക്കോല പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാന്താക്രൂസ് ഈസ്റ്റിലെ വക്കോലയില്‍ നിന്ന് അര്‍ധരാത്രിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. ഇവര്‍ കുട്ടിയെ 90,000 രൂപയ്ക്ക് ഒരാള്‍ക്ക് കൈമാറി. എന്നാല്‍ വാങ്ങിയ ആള്‍ പിന്നീട് 1,80,000 രൂപയ്ക്ക് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വക്കോല പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് കുട്ടിയെ പന്‍വേലില്‍ നിന്ന് കണ്ടെത്താനായത്. നവംബര്‍ 25ന് കുട്ടിയെ മുംബൈയില്‍ തിരികെ കൊണ്ടുവന്നു.
പൊലിസ് ഉദ്യോഗസ്ഥര്‍ കുട്ടിക്ക് ചോക്ലേറ്റുകള്‍ നല്‍കി ആശ്വസിപ്പിച്ച ശേഷമാണ് അമ്മയെ ഏല്‍പ്പിച്ചത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
Mumbai Police have arrested five people, including the child’s uncle and aunt, for kidnapping a 5-year-old boy from Vakola in Santacruz East and selling him for ₹90,000. The kidnapping took place around midnight. According to the investigation, the uncle and aunt handed the child over to a buyer for ₹90,000, who then resold the child for ₹1,80,000 to another person. Acting swiftly on the complaint, Vakola Police traced the child to Panvel and rescued him safely. The child was brought back to Mumbai on November 25.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."