HOME
DETAILS

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

  
Web Desk
November 28, 2025 | 3:42 AM

vk sreekandan responds to media says he is not rahul gandhis personal assistant

 പാലക്കാട്: താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പി.എ അല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി. ലൈംഗിക പീഡനക്കേസില്‍കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ എവിടെ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ ഈ മറുപടി.  

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിപാടികളിലൊന്നും സസ്പെന്‍ഷന് ശേഷം രാഹുല്‍ പങ്കെടുത്തിട്ടില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം താത്പര്യപ്രകാരമാണെന്നും  എംപി കൂട്ടിച്ചേര്‍ത്തു. 

രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന ഉടന്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 'വിവാദമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിച്ചു. ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഒരു മുന്‍ എം.എല്‍.എ ജയിലിലാണ്. എന്തെങ്കിലും നടപടി സി.പി.എം എടുത്തോ' എന്നും ശ്രീകണ്ഠന്‍ ചോദിച്ചു.

ഇപ്പോള്‍ പരാതി വന്ന സ്ഥിതിക്ക് വസ്തുത എന്താണെന്ന് പൊലിസ് കണ്ടെത്തട്ടെ. ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. കോടതിയാണ് അന്തിമമായി തീരുമാനിക്കേണ്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ സജീവമായി ഇറങ്ങാന്‍ തുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും വിവാദം ഉയര്‍ന്നത്. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയുമായെത്തിയ രാഹുലിനെതിരെ യുവതി ഉന്നയിച്ചിരിക്കുന്നത്. പരാതി ഉയര്‍ന്നതിന് പിന്നാലെ രാഹുലും അപ്രത്യക്ഷനായി. 

'ജനപ്രതിനിധിയായിരിക്കുന്ന ആളാണ് രാഹുല്‍. എന്നിട്ടും സസ്പെന്‍ഷന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഒരു ഔദ്യോഗിക പരിപാടിയിലും പങ്കെടുത്തിട്ടില്ല. സ്വന്തമായ നിലക്ക് അയാള്‍ പ്രചാരണം നടത്തുന്നത് വ്യക്തിപരമായ കാര്യമാണ്'  രാഹുല്‍ പ്രചാരണ പരിപാടികളില്‍ നിന്ന് പെട്ടെന്ന് വിട്ടുനിന്ന കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് എം.പി പറഞ്ഞു.  

 

when media asked about rahul gandhi’s whereabouts, congress mp vk sreekandan replied that he is not the personal assistant of rahul gandhi, creating a notable moment in political interactions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന സർക്കാരാണ് കേരളത്തിലുള്ളത്; പോരാട്ടമല്ല, പ്രഹസനം മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കോമഡിയെന്ന് രമേശ് ചെന്നിത്തല

Kerala
  •  5 days ago
No Image

'പാർലമെന്റിന്റെ അന്തസ്സ് തകർക്കരുത്'; ലോക്സഭാ സമ്മേളനത്തിനിടെ പുകവലിച്ച തൃണമൂൽ എംപിക്കെതിരെ നടപടി എടുക്കുമെന്ന് ഓം ബിർള

National
  •  5 days ago
No Image

പൊന്ന്യം സ്രാമ്പിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്കും മക്കൾക്കും പരുക്ക്

Kerala
  •  5 days ago
No Image

റഷ്യൻ സഹായത്തോടെ സ്റ്റാർലിങ്കിനെ പൂട്ടി ഇറാൻ; സർക്കാരിനെതിരായ പ്രതിഷേധം കനക്കുന്നു

International
  •  5 days ago
No Image

സഞ്ജുവാണ് എന്നെ മികച്ചൊരു ഡെത്ത് ഓവർ ബൗളറാക്കി മാറ്റിയത്: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  5 days ago
No Image

സംസ്ഥാനത്ത് പുതിയ എച്ച്ഐവി ബാധിതരിൽ കൂടുതലും 15-24 പ്രായപരിധിയിലുള്ളവർ; ജാഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി

Kerala
  •  5 days ago
No Image

പള്ളിപ്പെരുന്നാളിനിടെ ഐസ്‌ക്രീം കഴിച്ച 26 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  5 days ago
No Image

'ലോകത്തിന് വേണ്ടത് സമാധാനം, യുദ്ധമല്ല'; ട്രംപിന്റെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ

uae
  •  5 days ago
No Image

വൈഭവ് വീണു, പക്ഷേ ഇന്ത്യ കുലുങ്ങിയില്ല; കുണ്ഡുവിന്റെയും അംബ്രീഷിന്റെയും മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ

Cricket
  •  5 days ago
No Image

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

Cricket
  •  5 days ago