ദേശീയ ദിനാഘോഷം: സ്റ്റണ്ട്, സ്പ്രേ, ഓവർക്രൗഡിംഗ്, അനധികൃത മോഡിഫിക്കേഷൻ എന്നിവ പാടില്ല; റാസ് അൽ ഖൈമയിൽ കർശന സുരക്ഷാ പരിശോധന
റാസ് അൽ ഖൈമ: ഡിസംബർ 2-ന് യുഎഇ 54-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ, ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ റാസൽ ഖൈമ പൊലിസ് കർശന നടപടികൾ പ്രഖ്യാപിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
പൊലിസ് കർശനമായി വിലക്കിയ 14 കാര്യങ്ങൾ
- റോഡുകൾ തടസ്സപ്പെടുത്തുക, അനാവശ്യമായി വാഹനം നിർത്തുക, റോഡിൽ സ്റ്റണ്ടുകൾ നടത്തുക എന്നിവ പാടില്ല.
- മുൻകൂർ അനുമതിയില്ലാത്ത കൂട്ടമായുള്ള ഘോഷയാത്രകളോ കൂടിച്ചേരലുകളോ നടത്താൻ പാടില്ല.
- ജനലുകളിലൂടെയോ സൺറൂഫുകളിലൂടെയോ പുറത്തേക്ക് ചാരി നിൽക്കുകയോ തലയിടുകയോ ചെയ്യരുത്.
- വാഹനത്തിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റരുത്.
- മുന്നിലെയും വശങ്ങളിലെയും ഗ്ലാസുകൾ മറയ്ക്കുന്ന രീതിയിൽ കർട്ടനുകൾ ഉപയോഗിക്കുകയോ കറുപ്പിക്കുകയോ (tinting) ചെയ്യരുത്.
- വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിൽ സൺ വൈസർ (sun visor) ഉപയോഗിക്കരുത്.
- മുൻവശത്തെ ഗ്ലാസ്സ് കറുപ്പിക്കരുത്.
- നമ്പർ പ്ലേറ്റുകൾക്ക് മാറ്റം വരുത്തരുത്.
- അനുമതിയില്ലാത്ത രീതിയിൽ വാഹനങ്ങള്‍ മോഡിഫൈ ചെയ്യരുത്.
- ദേശീയഗാനങ്ങളും, ദേശീയ ദിന ഗാനങ്ങളും ആലപിക്കുന്നത് അനുവദനീയമാണ്. അതേസമയം പരിപാടിയുമായി ബന്ധമില്ലാത്ത ഉച്ചത്തിലുള്ള സംഗീതത്തിന് നിയന്ത്രണമുണ്ട്.
- യുഎഇ പതാകയല്ലാത്ത മറ്റ് പതാകകൾ ഉയർത്തരുത്.
- സ്പ്രേ ക്യാനുകൾ ഉപയോഗിക്കരുത്.
- ദേശീയ ദിനവുമായി ബന്ധമില്ലാത്ത സ്കാർഫുകൾ ധരിക്കരുത്.
- ദേശീയ ദിനവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും യുഎഇ പതാകയും മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ.
കടകൾക്കുള്ള നിർദ്ദേശം:
വാഹനങ്ങൾ അലങ്കരിക്കുന്ന കടകൾ നിയമം ലംഘിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകളോ പതാകകളോ വാഹനങ്ങളിൽ സ്ഥാപിക്കരുത്.
പൊതുജന പെരുമാറ്റച്ചട്ടം:
സ്കാർഫുകൾ: ദേശീയ ദിനവുമായി ബന്ധപ്പെട്ട സ്കാർഫുകൾ മാത്രമേ അനുവദിക്കൂ. മറ്റ് സ്കാർഫുകൾ വിലക്കിയിരിക്കുന്നു.
സംഗീതം: ദേശീയ ഗാനങ്ങളും ദേശീയ ദിന ഗാനങ്ങളും വെക്കാം. ഉച്ചത്തിലുള്ള മറ്റ് സംഗീതം ഒഴിവാക്കണം.
സ്പ്രേകളുടെ ഉപയോഗം: ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവർ ഒരു തരത്തിലുള്ള സ്പ്രേകളും (celebratory sprays) ഉപയോഗിക്കരുത്.
പൊലിസ് നിർദ്ദേശം:
ആഘോഷങ്ങളുടെ സമയത്ത് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുകയും പൊലിസുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യണം.
Ras Al Khaimah Police have announced strict measures to ensure safety during the UAE's 54th National Day celebrations on December 2. Motorists are warned to comply with traffic regulations, as violating vehicles will be fined and impounded. The police urge residents and visitors to prioritize safety and follow guidelines to make the celebrations enjoyable for all.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."