HOME
DETAILS

'കുടുംബ രാഷ്ട്രീയത്തിന് വേദിയാകുന്നു' സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ബിഹാര്‍ എന്‍.ഡി.എ ഘടകകക്ഷിയില്‍ പൊട്ടിത്തെറി, ഏഴ് നേതാക്കള്‍ രാജിവച്ചു

  
Web Desk
November 28, 2025 | 6:16 AM

rlm faces major setback in bihar nda as state president and six leaders resign over deepak prakashs appointment

പട്‌ന: ബിഹാര്‍ എന്‍.ഡി.എയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോര്‍ച്ചയില്‍ (ആര്‍.എല്‍.എം) പൊട്ടിത്തെറി. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ അധ്യക്ഷനായ ആര്‍.എല്‍.എമ്മില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ഏഴു പേര്‍ രാജിവെച്ചു. ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വത്തില്‍ എന്‍.ഡി.എ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേയാണ് സംഭവ വികാസങ്ങള്‍. 
 
പാര്‍ട്ടി ദേശീയ പ്രസിഡന്റായ ഉപേന്ദ്ര കുശ്‌വാഹയുടെ മകന്‍ 36കാരനായ ദീപക് പ്രകാശിന് മന്ത്രി പദവി നല്‍കിയതിന് പിന്നാലെയാണ് പുകച്ചില്‍ ആരംഭിച്ചത്. പാര്‍ട്ടിയില്‍ കുടുംബ രാഷ്ട്രീയത്തിനാണ് മുന്‍ഗണന നല്‍കുന്നുവെന്ന് ആരോപിച്ച് നേതാക്കള്‍ രെഗത്തെത്തുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ ഏഴു പേര്‍ രാജിവെക്കുകയും ചെയ്തു.

രാജ്യസഭാ അംഗവും കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമാണ് ഉപേന്ദ്ര കുശ്‌വാഹ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് പോലുമില്ലാതിരുന്നു മകന്‍ ദീപക് പ്രകാശ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഇയാളെ ആര്‍.എല്‍.എം മന്ത്രിയാക്കിയത്. നിലവില്‍ എം.എല്‍.എ പോലുമല്ലാത്ത യുവനേതാവിനെ മന്ത്രിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായഭിന്നത  ഉയര്‍ന്നു. ഉപേന്ദ്രയുടെ ഭാര്യ സ്‌നേഹലത കുശ്‌വാഹ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സസറാമില്‍ നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവരുടെ പിന്‍ഗാമിയായാണ് രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത ഐ.ടി പ്രഫഷണലായ മകനെ മന്ത്രിയാക്കുന്നത്. നിലവില്‍ പാര്‍ട്ടിക്ക നാല് എം.എല്‍.എമാര്‍ ഉണ്ടെന്നിരിക്കെയായിരുന്നു നീക്കം. 

സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര കുശ്‌വാഹ, വൈസ് പ്രസിഡന്റ് ജിതേന്ദ്ര നാഥ്, ജനറല്‍ സെക്രട്ടറിയും വക്താവുമായ രാഹുല്‍ കുമാര്‍, നളന്ദ ജില്ലാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി രാജേഷ് രഞ്ജന്‍ സിങ്, വിവിധ ജില്ലാ ചുമത വഹിക്കുന്ന സംസ്ഥാന നേതാക്കളായ ബിപിന്‍ കുമാര്‍ ചൗരസ്യ, പ്രമോദ് യാദവ്, പപ്പു മണ്ഡല്‍ എന്നിവരാണ് രാജിവെച്ചത്.

ധാര്‍മികതയെയും, രാഷ്ട്രീയ മൂല്യങ്ങളെയും കുറിച്ച് വാചാലനാവുന്ന ഉപേന്ദ്ര, സമയം വന്നപ്പോള്‍ അധികാരത്തിലും സ്ഥാനമാനങ്ങളിലും കുടുംബത്തെ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് -മഹേന്ദ്ര കുശ്‌വാഹ ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളിലാണ് ആര്‍.എല്‍.എം മത്സരിച്ചത്. നാല് സീറ്റുകളില്‍ ജയിച്ചു. ഒരു മന്ത്രി സ്ഥാനമാണ് പാര്‍ട്ടിക്കായി നീക്കിവെച്ചിരുന്നത്. ഇവിടെയാണ് മത്സരിക്കുക പോലും ചെയ്യാത്ത മന്ത്രിപുത്രനെ മന്ത്രിസ്ഥാനത്തേക്ക് നിയമിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങില്‍ തന്നെ ദീപക് പ്രകാശ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. പഞ്ചായത്ത് രാജ് മന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. കുര്‍ത്ത ഉള്‍പ്പെടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ജീന്‍സും ഷര്‍ട്ടുമണിഞ്ഞെത്തി സ്ഥാനമേറ്റ ദീപക് പ്രകാശ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

 

the rashtriya lok morcha (rlm), a key nda ally in bihar led by union minister upendra kushwaha, suffered a major shake-up as the state president and six leaders resigned. the revolt erupted after kushwaha’s 36-year-old son deepak prakash, an it professional with no political experience, was unexpectedly appointed as minister, triggering accusations of family favoritism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  5 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  9 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  12 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  15 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  38 minutes ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  44 minutes ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  2 hours ago