HOME
DETAILS

മദ്യപിക്കാൻ പണം ചോദിച്ച് ഭർത്താവിന്റേ മർദനം; ഭർത്താവിനെ വിഡിയോ കോൾ ചെയ്‌ത്‌ യുവതി ജീവനൊടുക്കി

  
November 28, 2025 | 6:26 AM

kanpur woman commits suicide on video call after husband beats her for refusing alcohol money

കാൺപുർ: മദ്യപാനത്തിനായി പണം നൽകാത്തതിനെ തുടർന്ന് ഭർത്താവിന്റെ ക്രൂരമായ മർദനത്തിന് ഇരയായ യുവതി, വീട്ടിൽ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വിഡിയോ കോൾ ചെയ്തുകൊണ്ട് ജീവനൊടുക്കി. യുപിയിലെ കാൺപുരിലാണ് ഈ ദാരുണ സംഭവം നടന്നത്. മോന എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.

മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കാൺപുരിലെ റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്.സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ശുഭം ദിവാകർ, ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തി ഭാര്യ മോനയോട് മദ്യപാനത്തിനായി പണം ആവശ്യപ്പെട്ടു.പണം നൽകാൻ മോന വിസമ്മതിച്ചതോടെ, ശുഭം ഭാര്യയെ ക്രൂരമായി മർദിച്ചു. തുടർന്ന് മോനയുടെ കൈവശമുണ്ടായിരുന്ന പണം ബലമായി കൈക്കലാക്കിയ ശേഷം അയാൾ വീട്ടിൽ നിന്നിറങ്ങിപ്പോയി.

ഭർത്താവ് വീട്ടിൽ നിന്ന് പോയി 15 മിനിറ്റിനുശേഷം മോന, ശുഭമിനെ വാട്‌സാപ്പിൽ വീഡിയോ കോൾ ചെയ്തു. ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.ഇത് കണ്ട് പരിഭ്രാന്തനായ ദിവാകർ ഉടൻ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും വാതിലുകളെല്ലാം അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴേക്കും മോന മരണപ്പെട്ടിരുന്നു.സംഭവത്തെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  6 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  6 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  7 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  7 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  7 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  7 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  7 days ago
No Image

'രാവിലെ വന്ന് വാതിലില്‍ മുട്ടി,വീടൊഴിയാന്‍ ആവശ്യപ്പെട്ടു' കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; 20ലേറെ വീടുകള്‍ തകര്‍ത്തു, നൂറുകണക്കിനാളുകള്‍ പെരുവഴിയില്‍, നടപടി നോട്ടിസ് പോലും നല്‍കാതെ

National
  •  7 days ago
No Image

കിടക്കയില്‍ മൂത്രമൊഴിച്ചു; 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, രണ്ടാനമ്മ അറസ്റ്റില്‍

Kerala
  •  7 days ago
No Image

സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; വിജയ് ചിത്രം ജനനായകന് അനുമതി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി 

National
  •  7 days ago