യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ
ദുബൈ: യുഎഇ 54-ാമത് ദേശീയ ദിനാഘോഷങ്ങൾ (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). വെള്ളിയാഴ്ചയാണ് (2025 നവംബർ 27) ആർടിഎ ഇക്കാര്യം അറിയിച്ചത്.
#RTA announces the operating hours of all services during 54th Eid Al Etihad (Union Day) holiday. The updated timings include Customer Happiness Centres, paid parking zones, public buses, Dubai Metro and Dubai Tram services, marine transport, and service provider centres (vehicle… pic.twitter.com/crFhLeJslm
— RTA (@rta_dubai) November 27, 2025
മെട്രോ സമയം (റെഡ് ലൈൻ, ഗ്രീൻ ലൈൻ)
ദേശീയ ദിനത്തോടനുബന്ധിച്ച് മെട്രോ സർവീസ് സമയം നീട്ടിയിട്ടുണ്ട്.
| തീയതി | സമയം |
| 2025 നവംബർ 29, ശനി | രാവിലെ 05:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ |
| 2025 നവംബർ 30, ഞായർ | രാവിലെ 08:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. |
| 2025 ഡിസംബർ 1, 2 | രാവിലെ 05:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. |
ട്രാം സമയക്രമം
| തീയതി | സമയം |
| 2025 നവംബർ 29, ശനി | രാവിലെ 06:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. |
| 2025 നവംബർ 30, ഞായർ | രാവിലെ 09:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. |
| 2025 ഡിസംബർ 1, 2 | രാവിലെ 06:00 മുതൽ അടുത്ത ദിവസം പുലർച്ചെ 1:00 വരെ. |
പൊതു പാർക്കിംഗ്
നവംബർ 30 ഞായറാഴ്ച: പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.
ഡിസംബർ 1, 2 തീയതികളിൽ: ഈദ് അൽ ഇത്തിഹാദ് (യൂണിയൻ ഡേ) അവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.
ബുധനാഴ്ച (ഡിസംബർ 3) മുതൽ ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് RTA അറിയിച്ചു.
പാർക്കിംഗ് സൗജന്യമല്ലാത്ത സ്ഥലങ്ങള്‍
എല്ലാ പബ്ലിക്ക് പാർക്കിംഗ് സ്ഥലങ്ങളിലും സൗജന്യം ബാധകമാണെങ്കിലും, ചില മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:
- ബഹുനില കാർ പാർക്കുകൾ (Multi-storey car parks).
- അൽ ഖൈൽ ഗേറ്റ് N-365 പാർക്കിംഗ് സോൺ.
ആർടിഎ സേവന കേന്ദ്രങ്ങൾ
ഡിസംബർ 1, ഡിസംബർ 2 തീയതികളിൽ ആർടിഎയുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, മറ്റ് കസ്റ്റമർ കെയർ സെന്ററുകളും അവധിയായിരിക്കും.
ഈ കേന്ദ്രങ്ങൾ ഡിസംബർ 3 ബുധനാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും.
24 മണിക്കൂർ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ:
ഉം റമൂൽ, ദെയ്‌റ, അൽ ബർഷ, അൽ തവർ എന്നിവിടങ്ങളിലും, ആർടിഎ ഹെഡ് ഓഫിസിലുമുള്ള സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.
The Dubai Roads and Transport Authority (RTA) has announced changes to public transport timings, including extended hours for the Dubai Metro, Tram, buses, and marine services, to facilitate smooth travel during the UAE's 54th National Day celebrations from November 29 to December 2, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."