HOME
DETAILS

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  
Web Desk
November 28, 2025 | 7:42 AM

over 1300 workshops and warehouses shut down in makkah for violating regulations

മക്ക: മക്ക മേയർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മക്കയിലെ 1,300ലധികം വർക്ക്‌ഷോപ്പുകളും, വെയർഹൗസുകളും അടച്ചുപൂട്ടി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ മേയർ ഓഫിസിലെ പരിശോധനാ സംഘം നടത്തിയ പരിശോധനകളിലാണ് നടപടികൾ സ്വീകരിച്ചത്. 

6,046 പരിശോധനകളിൽ നിന്നായി 1,313 സ്ഥാപനങ്ങൾ പൂട്ടിച്ചു. ലൈസൻസ് ഇല്ലാത്ത 783 വർക്ക്‌ഷോപ്പുകളും നിയമവിരുദ്ധമായി പ്രവർത്തിച്ച 530 വെയർഹൗസുകളുമാണ് അടച്ചുപൂട്ടിയത്. 

ഇതിനു പുറമെ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി 1,544 റെസ്റ്റോറന്റുകൾ, 1,411 പലചരക്ക് കടകൾ, 1,203 ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 232 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.

'മക്ക കറക്റ്റ്സ്' കാമ്പയിൻ

നിയമലംഘനങ്ങൾ തടയാനും, നഗരത്തിലെ വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, ചന്തകൾ എന്നിവിടങ്ങളിലെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനുമായി മേയർ ഓഫിസ് ആരംഭിച്ച കാമ്പയിന്റെ ഭാഗമാണ് ഈ പരിശോധനകൾ. വാണിജ്യ-സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപകടകരമായ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും, പൊതുജന സുരക്ഷ ഉറപ്പാക്കാനുമാണ് ഈ പരിശോധനകളെന്ന് അധികൃതർ വ്യക്തമാക്കി.

സുരക്ഷിതവും ചിട്ടയായതുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും മക്കയിൽ ഉയർന്ന ജീവിതനിലവാരം കൈവരിക്കുന്നതിനുമായി പരിശോധനാ കാമ്പയിൻ തുടരുമെന്നും മേയർ ഓഫിസ് അറിയിച്ചു.

The Makkah Mayoralty has closed over 1,300 workshops and warehouses in Makkah for violating regulations, following inspections conducted between November 8 and 25. The crackdown aimed to ensure compliance with business regulations, public safety, and health standards, particularly ahead of the Umrah season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

uae
  •  4 days ago
No Image

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  4 days ago
No Image

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി

uae
  •  4 days ago
No Image

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരന് ക്രൂരമർദനം; കോഴിക്കോട് ട്രെയിനിങ് സെന്ററിലെ അധ്യാപകനെതിരെ കേസ്

Kerala
  •  4 days ago
No Image

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

crime
  •  4 days ago
No Image

ബംഗാളിൽ നിപ ഭീതി: രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു; 120 പേർ നിരീക്ഷണത്തിൽ, ഉറവിടം തേടി ആരോഗ്യവകുപ്പ്

National
  •  4 days ago
No Image

ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി: സുപ്രിം കോടതി രണ്ടംഗബെഞ്ചില്‍ ഭിന്നവിധി; കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് 

National
  •  4 days ago
No Image

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; രണ്ടാം ഏകദിനം ഇന്ന് രാജ്‌കോട്ടിൽ; ആയുഷ് ബദോനി അരങ്ങേറുമോ?

Cricket
  •  4 days ago
No Image

തിരുവല്ലയിലെ ഹോട്ടലില്‍ യുവതിയുമായി വന്നതായി രാഹുല്‍ സമ്മതിച്ചെന്ന് സൂചന; രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവെന്ന് എസ്.ഐ.ടി

Kerala
  •  4 days ago
No Image

ആഗോള പാസ്‌പോര്‍ട്ട് സൂചിക: മെച്ചപ്പെട്ട് ഇന്ത്യയുടെ സ്ഥാനം; വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പോകാവുന്ന 55 രാജ്യങ്ങളുടെ പട്ടിക

latest
  •  4 days ago