HOME
DETAILS

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

  
Web Desk
November 28, 2025 | 7:47 AM

groom returns rs 30 lakh dowry saying it was her fathers hard-earned money

ആഗ്ര: വിവാഹ ദിനത്തില്‍ പെണ്‍വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം തിരികെ നല്‍കി വരന്‍. വധുവിന്റെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണിത് . അത് തനിക്ക് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് 26കാരനായ വരന്‍ സ്ത്രീധനം നിരസിക്കുന്നത്. മുസഫര്‍ നഗറിലാണ് ഹൃദയസ്പര്‍ശിയായ സംഭവം.  

കൊവിഡ് കാലത്ത് പിതാവിനെ നഷ്ടപ്പെട്ടതാണ് വധുവിന്. വളരെ കഷ്ടപ്പെട്ടാണ് പെണ്‍കുട്ടിയുടെ കുടുംബം പണമുണ്ടാക്കുന്നത്. വിവാഹ ചടങ്ങിനിടെ താലത്തില്‍ വെച്ചാണ് പണം നല്‍കിയത്.  ഉത്തരേന്ത്യന്‍ വിവാഹചടങ്ങുകളില്‍ സാധാരണമാണ് ഇങ്ങനെ താലത്തില്‍വച്ച് സ്ത്രീധനം നല്‍കുന്നത്. ഇവിടത്തെ തിലകംചാര്‍ത്തല്‍ ചടങ്ങിനിടെ ആയിരുന്നു പണം നല്‍കിയത്. കുടുംബം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമായതിനാല്‍ അത് തനിക്കു വേണ്ടെന്നും 31 ലക്ഷം രൂപ നല്‍കിയതില്‍ ചടങ്ങിന്റെ ഭാഗമായി ഒരു ലക്ഷം രൂപ മാത്രം സ്വീകരിച്ച് ബാക്കി 30 ലക്ഷവും കുടുംബത്തിനുതന്നെ തിരിച്ച് നല്‍കുന്നതായും വരന്‍ പ്രഖ്യാപിക്കുകയായിരുന്നു.

'എനിക്ക് ഇത് എടുക്കാന്‍ അവകാശമില്ല. ഇത് വധുവിന്റെ അച്ഛന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്. എനിക്ക് ഇത് സ്വീകരിക്കാന്‍ കഴിയില്ല.'

കല്യാണചടങ്ങിനെത്തിയ നൂറുകണക്കിന് ആളുകളെ സാക്ഷിനിര്‍ത്തിയാണ് ബിസിനസുകാരനായ യുവാവ് ഇത് പ്രഖ്യാപിക്കുന്നത്. വരന്റെ മാതാപിതാക്കളും ഈ തീരുമാനത്തോട് യോജിച്ചു. വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സന്തോഷം കൊണ്ട് കരഞ്ഞാണ് നന്ദി പ്രകടിപ്പിച്ചത്.

ഏറെ സന്തോഷത്തോടെയാണ് വരന്റെ വീട്ടിലേക്ക് പോവുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു. വലിയ സ്വീകര്യതയാണ് ചെറുപ്പക്കാരന്റെ പ്രവൃത്തിക്ക് നാട്ടില്‍ ലഭിച്ചത്. തൊഴുകൈയോടെ പണം തിരികെ കൊടുക്കുന വീഡിയോ നാട്ടിലാകെ പ്രചരിച്ചു. നഗ്‌വ ഗ്രാമത്തില്‍ കോസ്‌മെറ്റിക് കച്ചവടം നടത്തുകയാണ് അവധേഷ് റാണ. ദിതി സിങ് ആണ് വധു.

 

a groom won widespread praise after returning rs 30 lakh given as dowry by the bride’s family, stating that it was her father’s hard-earned money. the gesture has sparked positive discussions on rejecting dowry practices and promoting ethical values in marriages.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  4 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  4 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  4 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  4 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  4 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  4 days ago