വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്
ബല്ലിയ: വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ മത്സരിച്ചെത്തിയ ഒടുവില്‍ വിവാഹ വേദി തന്നെ തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബി.ജെ.പി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുന്‍ എം.പി ഭരത് സിങ്, ബന്‍സ്ദിഹ് എം.എല്‍.എ കേതകി സിങ്ങിന്റെ പ്രതിനിധി വിശ്രാം സിങ്, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുര്‍ജിത് സിങ്, മറ്റ് നിരവധി നേതാക്കള്‍ എന്നിവര്‍ വധൂവരന്മാരെ ആശിര്‍വദിക്കാന്‍ വേദിയിലേക്ക് കയറി. അഭിഷേക് സിങ്ങിന്റെ സഹോദരന്‍ ഓരോ നേതാവിന്റെയും കാലില്‍ തൊട്ട് വന്ദിക്കുന്നത് കാണാം. തുടര്‍ന്ന് എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച് വേദി തകര്‍ന്ന് വീഴുന്നത്. പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന വധൂവരന്‍മാരുള്‍പ്പെടെ താഴേക്ക് പതിക്കുന്നതാണ് പുറത്തു വന്ന ദൃശ്യങ്ങളിലുള്ളത്.
''വേദിക്ക് വേണ്ടത്ര ബലമുണ്ടായിരുന്നില്ല. ദമ്പതികളെ അനുഗ്രഹിക്കാന്‍ ഒരുപാട് കയറിയതാണ് പ്രശ്‌നമായത്'' ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര പറഞ്ഞു.
ആര്‍ക്കും ഗുരുതരമായ പരുക്കില്ല. മിക്കവര്‍ക്കും ചെറിയ മുറിവുകളും ചതവുകളും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
a wedding stage in uttar pradesh’s ballia district collapsed when several political leaders, including bjp representatives, climbed onto it to bless the newlyweds. the plywood platform gave way under the weight, but reports confirm that no one suffered serious injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."